ഒമാന്‍: പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാം ജലാലുദ്ദീനെയാണ് സലാലയിലെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു അദ്ദേഹം. പിതാവ്: ജലാലുദ്ദീന്‍, മാതാവ്: ഹലീമ ബീവി, ഭാര്യ: ഷലഫാം. മൃതദേഹം സലാല ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.

Next Post

യു.എസ്.എ: അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരന്‍ കുറ്റം സമ്മതിച്ചു

Fri Dec 9 , 2022
Share on Facebook Tweet it Pin it Email വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്ബ് നാടുകടത്തിയ ശേഷം അനധികൃതമായി വീണ്ടും അമേരിക്കയിലേക്ക് കടന്ന ഇന്ത്യന്‍ പൗരന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. അശോക് കുമാര്‍ പ്രഹ്ലാദ്ഭായ് പട്ടേലിന് (40) രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. 2023 ഏപ്രില്‍ അഞ്ചിന് ശിക്ഷ വിധിക്കും. 2019 നവംബര്‍ 21നാണ് ഇദ്ദേഹത്തെ നാടുകടത്തിയത്. വ്യാജ രേഖകളുമായി 2021 നവംബറില്‍ തിരിച്ചെത്തിയ പ്രഹ്ലാദ്ഭായ് […]

You May Like

Breaking News

error: Content is protected !!