ഒമാന്‍: ആമസോണ്‍ പേയ്‌മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ഒമാനിലും ലഭിക്കും

ആമസോണ്‍ പേയ്‌മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ഒമാനിലും ലഭിക്കും. ഒമാന്‍നെറ്റ് പേയ്‌മെന്റുമായി സഹകരിച്ചാണ് ആമസോണ്‍ പേയ്‌മെന്റ് രാജ്യത്തെത്തുന്നത്. പ്രാദേശികമായി ഇഷ്യൂ ചെയ്ത ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ആമസോണ്‍ പേയ്‌മെന്റ് സര്‍വീസസുള്ള കച്ചവടക്കാര്‍ക്ക് സ്വീകരിക്കാം. ആഗോളതലത്തിലുള്ള പ്രധാന കാര്‍ഡുകളില്‍ നിന്നുള്ള പേയ്‌മെന്റുകള്‍ തുടര്‍ന്നും സ്വീകരിക്കാം.

ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരമുള്ള ഒമാന്‍നെറ്റ് സുരക്ഷിതവും സൗകര്യപ്രദവും വിശ്വസനീയവുമായ പേയ്‌മെന്റ് മാര്‍ഗമാണ്. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പേയ്‌മെന്റ് നടത്താം. പുതിയ സംവിധാനം വന്നതോടെ ആമസോണ്‍ പേയ്‌മെന്റ് സര്‍വീസുള്ള നൂറുകണക്കിന് വെബ്‌സൈറ്റുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തി ഷോപ്പ് ചെയ്യാം.

Next Post

കുവൈത്ത്: ഐ.എസ്.കെ കുവൈത്ത് 'വൈഷ്ണവം - 2023' സംഘടിപ്പിച്ചു

Tue May 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈറ്റ് ചാപ്റ്റര്‍ ‘വൈഷ്ണവം – 2023’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. അബ്ബാസിയ ഭാരതീയ വിദ്യാഭവൻ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമ നിര്‍മ്മാതാവും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ജനറല്‍ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഐ.എസ്.കെ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് […]

You May Like

Breaking News

error: Content is protected !!