
മസ്കത്ത് ഗവർണറേറ്റിലെ സീബ് സൂഖില്‍ തീപിടിത്തം. മലയാളികളുടെ ഉള്‍പ്പെടെ 16ലധികം കടകള്‍ പൂർണമായി കത്തിനശിച്ചു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി തീ നിയന്ത്രണണ വിധേയമാക്കി.
അപകടത്തിന്‍റെ കാരണങ്ങള്‍ അറിവായിട്ടില്ല. നിരവധി ഗോഡൗണുകളും വെയർഹൗസുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.