ഒമാന്‍: ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്‍ററില്‍ ഫാന്‍സ് ഫെസ്റ്റിവല്‍ ആരംഭിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്‍ററില്‍ ഫാന്‍സ് ഫെസ്റ്റിവലിന് തുടക്കമായി. അടുത്തമാസം18 വരെ നീണ്ടുനില്‍ക്കുന്ന ഫാന്‍സ് ഫെസ്റ്റിവലില്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ആരാധകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഒ.സി.ഇ.സിയുടെ ഗാള്‍ഡനില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.

ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍ ഗാര്‍ഡനിലെ 9000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വരുന്ന സ്ഥലമാണ് ഫുട്ബോള്‍ ഫാന്‍സ് ഫെസ്റ്റിവലിനായി നീക്കിവച്ചിട്ടുള്ളത്. ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള വൈവിധ്യമാര്‍ന്ന ഇന്ററാക്ടീവ് ഗെയിമുകള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍, പ്രാദേശികവും അന്തര്‍ദേശീയവുമായ ഭക്ഷണപാനീയ ഔട്ട്ലെറ്റുകള്‍ കുട്ടികളേയും മുതിര്‍ന്നവരേയും ആകര്‍ഷിക്കുന്നതാണ്. പ്രവേശന ഫീസായി രണ്ട് റിയാലാണ് ഈടാക്കുന്നത്.

Next Post

കുവൈത്ത്: കുവൈത്തിലെ രാഷ്ട്രീയ തടവുകാര്‍ക്ക് അമീറിന്റെ പൊതുമാപ്പ്

Thu Nov 24 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ രാഷ്ട്രീയ തടവുകാര്‍ക്ക് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അമീര്‍ നല്‍കിയ പൊതുമാപ്പ് പ്രാബല്യത്തിലാകും. മന്ത്രിസഭ ഉത്തരവ് അംഗീകരിച്ചതിന് പിന്നാലെയാണ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ ബറാക് അല്‍ ഷതാന്‍ അറിയിച്ചു.ഭരണഘടനയുടെ 75 വകുപ്പ് […]

You May Like

Breaking News

error: Content is protected !!