ഒമാന്‍: നാടന്‍ പന്തുകളി ടൂര്‍ണമെന്റില്‍ കെ.എന്‍.ബി.എ ഒമാന്‍ ജേതാക്കള്‍

മസ്‌കത്ത്: മസ്‌കത്ത് കെ.എന്‍.ബി.എ ഒമാനും കെ.എന്‍.ബി.എ യു.എ.ഇയും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ നേറ്റീവ് ബാള്‍ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടന്‍ പന്തുകളി ടൂര്‍ണമെന്റ് ഫൈനലില്‍ കെ.എന്‍.ബി.എ ഒമാന്‍ ജേതാക്കളായി. അഞ്ച് ടീമുകള്‍ ഏറ്റുമുട്ടിയ വാശിയേറിയ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം കെ.എന്‍.ബി.എ ഒമാനും കെ.എന്‍.ബി.എ യു.എ.ഇയും ഫൈനലില്‍ ഏറ്റുമുട്ടി.

കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അത്യന്തം മനോഹരമായ പോരാട്ടത്തിനൊടുവില്‍ കെ.എന്‍.ബി.എ ഒമാന്‍ കപ്പ് ഉയര്‍ത്തി. എവര്‍റോളിങ് ട്രോഫികള്‍ക്ക് പുറമെ കാഷ് അവാര്‍ഡുകളും മറ്റു നിരവധി സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. ആദ്യമായാണ് ഒരു രാജ്യാന്തര നാടന്‍ പന്തുകളി ടൂര്‍ണമെന്റ് അരങ്ങേറിയിരിക്കുന്നതെന്നും വരും വര്‍ഷങ്ങളിലും മത്സരങ്ങള്‍ തുടരുമെന്ന് കെ.എന്‍.ബി.എ അസോസിയേഷന്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈറ്റ് എയര്‍വേയ്സിന്‍റെ ഫിലഡല്‍ഫിയ- കേരള സര്‍വീസ് ആരംഭിക്കണമെന്ന് ഓര്‍മ ഇന്‍റര്‍നാഷണല്‍

Wed Dec 7 , 2022
Share on Facebook Tweet it Pin it Email ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയില്‍ നിന്ന് കേരളത്തിലേക്ക് കുവൈറ്റ് എയര്‍വേയ്സിന്‍റെ സര്‍വീസ് ആരംഭിക്കണമെന്ന നിവേദനം ഓര്‍മ ഇന്‍റര്‍നാഷണല്‍ നല്‍കി. കുവൈറ്റ് എയര്‍വേയ്സിന്‍റെ നോര്‍ത്ത് അമേരിക്ക കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ ഷൈലാ തോമസ്, കുവൈറ്റ് എയര്‍ വെയ്സ് ലീഗല്‍ അഡ്വൈസ്റ്റര്‍ അഡ്വ. രാജേഷ് സാഗര്‍ എന്നിവരുമായി പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഓര്‍മാ ഇന്‍റര്‍നാഷണല്‍ പബ്ലിക് ആന്‍റ് പൊളിറ്റിക്കല്‍ അഫ്ഫയേഴ്സ് ചെയര്‍മാന്‍ വിന്‍സന്‍റ് […]

You May Like

Breaking News

error: Content is protected !!