ഒമാൻ: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കൽ – ഓൺലൈൻ സേവനം ലഭ്യമാക്കും – ഒമാന്‍ പോലീസ്

മസ്‌കത്ത്: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സേവനം ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ പോലീസ്.

രാജ്യത്തെ പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സേവനം ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

ഒമാന്‍ വിഷന്‍ 2040-ന്റെ ഭാഗമായി സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈനിലൂടെ പുതുക്കുന്നതിനായി സിവില്‍ സ്റ്റാറ്റസ് കാര്‍ഡില്‍ ഓണ്‍ലൈന്‍ ഓതന്റിക്കേഷന്‍ സേവനം പ്രയോഗക്ഷമമാക്കേണ്ടതുണ്ട്. ഇതോടൊപ്പം സിം കാര്‍ഡില്‍ പികെഐ സേവനം പ്രയോഗക്ഷമമാക്കുകയും വേണം.

അതേസമയം, വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി കഴിഞ്ഞ ദിവസം ഒമാന്‍ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചിരുന്നു. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഇലക്‌ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഒമാന്‍ പോലീസ് വ്യക്തമാക്കി. നിലവില്‍ സാധുതയുള്ള വാഹന ലൈസന്‍സോട് കൂടിയ, ലൈസന്‍സ് പ്ലേറ്റ് നമ്ബറുള്ള സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരുടെ പേരില്‍ ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് അനുമതി നല്‍കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ രക്ഷിതാക്കള്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. സാധുതയുള്ള റെസിഡന്‍സി കാര്‍ഡുകളും, ഡ്രൈവേഴ്സ് ലൈസന്‍സുമുള്ള പ്രവാസികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. അതേസമയം, സ്വന്തം പേരില്‍ രണ്ടിലധികം നാല് ചക്ര വാഹനങ്ങളുള്ള പ്രവാസികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയില്ല.

Next Post

ഒമാന്‍ - ഈജിപ്ത് സംയുക്ത സൈനികാഭ്യാസം സമാപിച്ചു

Wed Sep 14 , 2022
Share on Facebook Tweet it Pin it Email ഒമാന്‍-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം ‘മൗണ്ടന്‍ കാസില്‍’ സമാപിച്ചു.റോയല്‍ ആര്‍മി ഓഫ് ഒമാനെ പ്രതിനിധീകരിച്ച്‌ സുല്‍ത്താന്‍ ഓഫ് ഒമാന്റെ പാരച്യൂട്ട് റെജിമെന്റും ഈജിപ്ത് സൈന്യത്തെ പ്രതിനിധീകരിച്ച്‌ പാരാ ട്രൂപ്പര്‍മാര്‍, എല്‍ സാക എന്നീ യൂനിറ്റുകളുമാണ് പരിശീലനത്തിന്റെ ഭാഗമായത്.ജബല്‍ അല്‍ അഖ്ദറിലെ സൈനിക പരിശീലന മേഖലയിലായിരുന്നു സൈനിക പരിശീലനം.ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സൗഹൃദ രാജ്യങ്ങളുമായി സൈനിക വൈദഗ്ധ്യം കൈമാറുന്നതിനുമായി നടത്തുന്ന വാര്‍ഷിക […]

You May Like

Breaking News

error: Content is protected !!