ഒമാന്‍ – ഈജിപ്ത് സംയുക്ത സൈനികാഭ്യാസം സമാപിച്ചു

ഒമാന്‍-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം ‘മൗണ്ടന്‍ കാസില്‍’ സമാപിച്ചു.റോയല്‍ ആര്‍മി ഓഫ് ഒമാനെ പ്രതിനിധീകരിച്ച്‌ സുല്‍ത്താന്‍ ഓഫ് ഒമാന്റെ പാരച്യൂട്ട് റെജിമെന്റും ഈജിപ്ത് സൈന്യത്തെ പ്രതിനിധീകരിച്ച്‌ പാരാ ട്രൂപ്പര്‍മാര്‍, എല്‍ സാക എന്നീ യൂനിറ്റുകളുമാണ് പരിശീലനത്തിന്റെ ഭാഗമായത്.
ജബല്‍ അല്‍ അഖ്ദറിലെ സൈനിക പരിശീലന മേഖലയിലായിരുന്നു സൈനിക പരിശീലനം.ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സൗഹൃദ രാജ്യങ്ങളുമായി സൈനിക വൈദഗ്ധ്യം കൈമാറുന്നതിനുമായി നടത്തുന്ന വാര്‍ഷിക പരിശീലന പരിപാടിയാണ് ‘മൗണ്ടന്‍ കാസില്‍’. റോയല്‍ ആര്‍മി ഓഫ് ഒമാന്‍റെ പരിശീലന പദ്ധതിയുടെ ചട്ടക്കൂടിനുള്ളില്‍നിന്നാണ് ഈ സംയുക്ത അഭ്യാസം സംഘടിപ്പിച്ചത്.

Next Post

ഒമാൻ: ടേക്ഓഫിനിടെ പുക - മസ്‌കറ്റ് - കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

Wed Sep 14 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ് | മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കിമസ്‌കറ്റ് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‌റ ഐ എക്‌സ് 442 നമ്ബര്‍ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്‌സിബേയിലേക്ക് നീങ്ങിയപ്പോഴാണ് ഇടതുവശത്തെ ചിറകില്‍ നിന്ന് […]

You May Like

Breaking News

error: Content is protected !!