കുവൈത്തില്‍ മൂന്ന് വയസുകാരി കാറിടിച്ച്‌ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് വയസുകാരി കാറിടിച്ച്‌ മരിച്ചു. മുബാറകിയ മാര്‍ക്കറ്റിലായിരുന്നു സംഭവം. ഗുരുതരാവസ്ഥയില്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മരണപ്പെടുകയായിരുന്നു.

കാറോടിച്ചിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വാഹനവും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു.

ബഹ്റൈനില്‍ പാര്‍ക്കിങ് സ്ഥലത്ത് ഏറ്റുമുട്ടിയവര്‍ക്കെതിരെ നടപടി
മനാമ: ബഹ്റൈനിലെ സീഫ് ഡിസ്‍ട്രിക്ടില്‍ (Seef District) പാര്‍ക്കിങ് ലോട്ടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി. ഒരേ സ്ഥലത്തു നടന്ന രണ്ട് സംഭവങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് (Capital Governorate Police Directorate) അറിയിച്ചു. നിരവധി ആളുകള്‍ ചേര്‍ന്ന് അടിപിടി കൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ (Social Media Video) പ്രചരിച്ചിരുന്നു.

Next Post

ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരവുമായി കൊറിയൻ സാംസ്‌കാരിക കേന്ദ്രം

Tue Mar 1 , 2022
Share on Facebook Tweet it Pin it Email -കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ–മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും-2ലക്ഷം രൂപ, 1,50,000 രൂപ, 1ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ലഭിക്കുക-ആദ്യ ഘട്ടം ഏപ്രിൽ 15ന് അവസാനിക്കും തിരുവനന്തപുരം: ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസ് മത്സരത്തിന്റെ […]

You May Like

Breaking News

error: Content is protected !!