ഒമാന്‍: ഒമാനില്‍ ഒരു റിയാലിന് 215 രൂപ

മസ്കത്ത്: ബുധനാഴ്ച വൈകുന്നേരത്തോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 215 രൂപയിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ 1,000 രൂപയ്ക്ക് 4.652 റിയാല്‍ നല്‍കണം.

ഒരു ഡോളറിന് 83.01 രൂപയാണ് വില. ബുധനാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ട നിലവാരം കാണിച്ചെങ്കിലും വൈകുന്നേരത്തോടെ തകരുകയായിരുന്നു.

വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിട്ടും ബുധനാഴ്ച വൈകുന്നേരം എക്സ്ചേഞ്ചുകളില്‍ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. റിയാലിന് 210 രൂപ എന്ന നിരക്കില്‍ എത്തിയപ്പോള്‍ തന്നെ പണം കയ്യില്‍ വച്ചവരെല്ലാം നാട്ടിലേക്ക് അയച്ചതായി എക്സ്ചേഞ്ച് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ 212 കടന്നയുടനും അയച്ചു. നിരക്ക് കുറയുമെന്ന് ഭയന്നാണ് പലരും അയച്ചത്. മാസാവസാനത്തോടെ എക്സ്ചേഞ്ചുകളില്‍ തിരക്കുണ്ടാകും. 220 രൂപയെന്ന ഉയര്‍ന്ന നിരക്കിനായി കാത്തിരിക്കുന്ന ഏതാനും ചിലരുമുണ്ട്.

യുഎസ് ഡോളര്‍ ശക്തിപ്പെടുകയും വിദേശ നിക്ഷേപകര്‍ ഇന്ത്യ വിടുകയും ചെയ്തതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. മറ്റൊരു പ്രധാന കാരണം എണ്ണ വില വര്‍ധനവാണ്. യുഎസ് ഡോളര്‍ മറ്റ് കറന്‍സികളേക്കാള്‍ ശക്തമാകുകയാണ്. ആറ് പ്രധാന കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഡോളര്‍ ഇന്‍ഡക്സ് 0.31 ശതമാനം ഉയര്‍ന്നു. ഡോളര്‍ ഇന്‍ഡക്സ് 112.48 ആണ്. ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് ഡോളര്‍ ശക്തിപ്പെടാന്‍ തുടങ്ങിയതോടെ ചൊവ്വാഴ്ച 153.40 കോടി രൂപയാണ് പിന്‍വലിച്ചത്.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു

Fri Oct 21 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു.വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ കാരണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഏഴംഗ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ സംഘ യൂണിയന്‍ അറിയിച്ചു. ഭക്ഷ്യ വിതരണ കമ്ബനികള്‍ യൂണിയന് നല്‍കിയ വിശദീകരണങ്ങള്‍ അന്വേഷണ സമിതി പരിശോധിക്കും. കുവൈത്തില്‍ ഭക്ഷ്യ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വിലക്കയറ്റം സംബന്ധിച്ച വിതരണക്കാരുടെ […]

You May Like

Breaking News

error: Content is protected !!