ഒമാന്‍: മലയാളം ഒമാന്‍ ചാപ്റ്റര്‍ ‘മലയാള മഹോത്സവം’ ബ്രോഷര്‍ പ്രകാശനം ചെയ്തു

മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏപ്രിലില്‍ സംഘടിപ്പിക്കുന്ന ‘മലയാള മഹോത്സവ’ത്തിന്റെ പ്രചാരണ പരിപാടികളുടെ ബ്രോഷര്‍ പ്രമുഖ സാമൂഹിക പരിസ്ഥിതിപ്രവര്‍ത്തക ദയാബായി ഫാ.

വര്‍ഗീസ് റ്റിജു ഐപ്പിന് നല്‍കി പ്രകാശനം ചെയ്‌തു. മലയാളം ഒമാന്‍ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍, ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത്‌, കോഓഡിനേറ്റര്‍ രാജന്‍ കോക്കുരി എന്നിവര്‍ സംബന്ധിച്ചു.

മലയാളഭാഷയും സാഹിത്യവും തനിമ നഷ്ടപ്പെടാതെ പുതിയതലമുറക്ക് കൈമാറുക, ഭാഷയുടെ സ്വത്വം പരിപോഷിപ്പിക്കുക, പ്രചരിപ്പിക്കുക തുടങ്ങി വിവിധ ലക്ഷ്യത്തോടെ കേരളത്തിലെ സാംസ്കാരിക കലാസാഹിത്യ നായകന്മാരുടെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മലയാളം ഒമാന്‍ ചാപ്റ്റര്‍.

Next Post

യു.എസ്.എ: യുഎസില്‍ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ വെടിവയ്പ് ഒരു മരണം

Tue Feb 14 , 2023
Share on Facebook Tweet it Pin it Email ന്യൂയോര്‍ക്ക്: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലാ ക്യാംപസില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മരണം. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ക്യാംപസില്‍ രണ്ടിടത്ത് വെടിവയ്പ്പുണ്ടായതാണ് റിപ്പോര്‍ട്ട്. അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ മാസ്‌ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഈസ്റ്റ് ലാന്‍സിങ് ക്യാംപസില്‍ ബെര്‍കി ഹാളിനോടു ചേര്‍ന്നാണ് വെടിവയ്പ് നടന്നത്. വെടിവയ്പില്‍ പരുക്കേറ്റവരെ സ്പാരോ ആശുപത്രിയിലേക്കു മാറ്റി. ക്യാംപസിലെ കെട്ടിടങ്ങള്‍ വളഞ്ഞ പൊലീസ് സംഘം, […]

You May Like

Breaking News

error: Content is protected !!