കുവൈത്ത്: സ്വദേശിവല്‍കരണം നടപ്പിലാക്കാന്‍ കുവൈത്ത്

സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവല്‍കരണം നടപ്പിലാക്കാന്‍ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി.രാജ്യത്ത് കൂടുതല്‍ സ്വദേശിവല്‍കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സ്വദേശിവല്‍കരണ നടപടികള്‍ക്കു വേഗം കൂട്ടിക്കൊണ്ട് സമ്ബൂര്‍ണ്ണ സ്വദേശിവല്‍കരണം നടപ്പിലാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അത്യാവശ്യമായ ജോലി തസ്തികളില്‍ വിദേശികള്‍ക്ക് ഒരു വര്‍ഷം സമയം നല്‍കും. പിന്നീട് സ്വദേശികള്‍ എത്തുന്ന മുറക്ക് വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തും. നിലവില്‍ കുവൈത്തിലുള്ള നാലു ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരില്‍ ഇരുപതു ശതമാനവും വിദേശികളാണ്. നിയമം നടപ്പിലായാല്‍ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ പ്രതിസന്ധിയിലാകും.

Next Post

കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു

Sun Nov 13 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി വിവിധ യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നു. നവംബര്‍ പതിനെഴ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ അബ്ബാസിയ -ഹസാവി – ജലീബ് യൂണിറ്റ് സമ്മേളനങ്ങള്‍ ചേരുന്നത്. ജഹറ – റിഗ്ഗയ് യൂണിറ്റ് കള്‍ അടുത്തു തന്നെ […]

You May Like

Breaking News

error: Content is protected !!