കുവൈത്ത്: കുവൈത്തില്‍ വിസ നടപടികളില്‍ നല്‍കിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും

കുവൈത്തില്‍ വിസ നടപടികളില്‍ നല്‍കിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും.ആറു മാസമായി രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ ജനുവരി 31നുമുമ്ബ് രാജ്യത്ത് പ്രവേശിക്കണം.

അല്ലാത്ത പക്ഷം ഇവരുടെ റസിഡന്‍റ്സ് പെര്‍മിറ്റ് സ്വയം റദ്ദാകും. ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി റസിഡന്‍സി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫവാസ് അല്‍ മഷാന്‍ അറിയിച്ചതായി അറബ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

റസിഡന്‍സ് പെര്‍മിറ്റ് റദ്ദായാല്‍ പുതിയ നടപടിക്രമങ്ങളും അംഗീകാരങ്ങളും ഇല്ലാതെ രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയില്ല. ആര്‍ട്ടിക്കിള്‍ 17, ആര്‍ട്ടിക്കിള്‍ 19, ആര്‍ട്ടിക്കിള്‍ 22, ആര്‍ട്ടിക്കിള്‍ 23, ആര്‍ട്ടിക്കിള്‍ 24, ദീര്‍ഘകാലമായി രാജ്യത്തിന് പുറത്തുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഇത് ബാധകമായിരിക്കും. ജനുവരി 31നുശേഷം മറ്റൊരു അവസരം നല്‍കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡന്‍സ് അഫയേഴ്‌സ് വിഭാഗം വ്യക്തമാക്കി.

Next Post

യു.കെ: ബലാത്സംഗക്കാരനായ മെറ്റ് പോലീസ് ഓഫീസര്‍

Tue Jan 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മെറ്റ് പോലീസ് ഓഫീസര്‍ പദവി ഉപയോഗിച്ച് സ്ത്രീകളെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കിയ ബലാത്സംഗക്കാരന്‍ ഡേവിഡ് കാരിക്കിന്റെ തനിനിറം പുറത്ത്. ഡസന്‍ കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന് സമ്മതിച്ചതോടെയാണ് പോലീസ് ഓഫീസറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡേറ്റിംഗ് ആപ്പിലൂടെ ഇയാളെ പരിചയപ്പെട്ട് ബന്ധത്തിലായ ഒരു സ്ത്രീ കാരിക്കില്‍ നിന്നും നേരിട്ട അക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസുകാരനായതിനാല്‍ തന്നെ […]

You May Like

Breaking News

error: Content is protected !!