സൗദി: മൂന്ന് മാസ അടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ ആരംഭിച്ചു

ജിദ്ദ: സൗദിയില്‍ മൂന്ന് മാസ അടിസ്ഥാനത്തില്‍ ഇഖാമ പുതുക്കല്‍ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍റ്​ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി (സദയ)ന്‍റെ സഹകരണത്തോടെയാണ്​ വിദേശികളുടെ താമസരേഖ (ഇഖാമ) ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കുന്ന സേവനം പാസ്​പോര്‍ട്ട്​ ഡയറക്​ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ആരംഭിച്ചിരിക്കുന്നത്​.

വിദേശികളുടെ ഇഖാമ ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കാന്‍ കഴിഞ്ഞ ജനുവരിയിലാണ്​ സൗദി മന്ത്രിസഭ അനുമതി നല്‍കിയത്​. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്​.

എന്നാല്‍ പുതിയ തീരുമാനത്തില്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ​ജോലിക്കാര്‍ ഉള്‍പ്പെടുകയില്ല. പുതിയ സംവിധാനം വന്നതോടെ തൊഴിലുടമക്ക്​ സ്ഥാപനത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌​ കീഴിലുള്ളവരുടെ താമസ, വര്‍ക്ക്​ പെര്‍മിറ്റുകള്‍ മൂന്ന്​ മാസം, ആറ്​ മാസം, ഒമ്ബത്​ മാസം, മുമ്ബുള്ളതു പോലെ ഒരു വര്‍ഷം എന്നീ രീതികളില്‍ പുതുക്കാന്‍ സാധിക്കും.

സ്വകാര്യമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക, കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ മാനേജ്​മെന്‍റിനു പണം ചെലവഴിക്കാന്‍ സാധ്യമാക്കുക, ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തൊഴിലാളികളുടെ പെര്‍മിറ്റുകള്‍ പുതുക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കുക തുടങ്ങിയവയാണ്​ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്​. കൂടാതെ തീരുമാനം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ പിന്തുണക്കുകയും തൊഴില്‍ വിപണിയുടെ വികസനത്തിന് സംഭാവന നല്‍കുകയും തൊഴില്‍ പരിസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുമാണ്​.

നിലവിലുള്ള കരാര്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള തൊഴില്‍ വിപണിയുമായി ചേര്‍ന്ന് നില്‍ക്കാനും ഇതിലൂടെ സാധിക്കും. അബ്ഷിര്‍, മുഖീം പ്ലാറ്റ്​ഫോമുകള്‍ വഴി പുതിയ സേവനം പ്രയോജനപ്പെടുത്താനാകുമെന്ന്​ പാസ്​പോര്‍ട്ട്​ ഡയരക്​ടറേറ്റും വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട ‘ക്വിവ’ പ്ലാറ്റ്‌ഫോം വഴിയും ലേബര്‍ സര്‍വീസ് പോര്‍ട്ടലിലൂടെയും സേവനം ഉപയോഗപ്പെടുത്താമെന്ന്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്​.

താമസ, വര്‍ക്ക്​ പെര്‍മിറ്റുകള്‍ ത്രൈമാസ സംവിധാനത്തില്‍ പുതുക്കുന്നതിനുമുള്ള സേവനം സ്വകാര്യമേഖലയില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്​മ്മദ്​ അല്‍റാജിഹി പറഞ്ഞു.

Next Post

ഒമാൻ: വി​ദേ​ശി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ - ന​ട​പ​ടി പുരോ​ഗ​മി​ക്കു​ന്നു

Thu Nov 25 , 2021
Share on Facebook Tweet it Pin it Email മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്കും വാ​ക്​​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പു​േ​രാ​ഗ​മി​ക്കു​ന്നു. 25വ​​രെ സ​ബ്​​ല​ത്ത്​ മ​​ത്ര, സി​ബി​ലെ മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ്​ സെന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ​വി​ദേ​ശി​ക​ള്‍​ക്കും വാ​ക്​​സി​നെ​ടു​ക്കാം. സ​മ​യം രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ അ​റി​യി​ച്ചു. മു​ന്‍​കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും വാ​ക്​​സി​ന്‍ ല​ഭി​ക്കു​ക. ത​റാ​സൂ​ദ്​ ആ​പ്​ വ​ഴി​യോ ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ​ത്തി​െന്‍റ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. റ​സി​ഡ​ന്‍​റ്​​സ്​ കാ​ര്‍​ഡ്​ […]

You May Like

Breaking News

error: Content is protected !!