കുവൈത്ത്: കുവൈറ്റില്‍ പ്രവാസിയെ ആക്രമിച്ച്‌ കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

കുവൈത്ത് സിറ്റി: മഹബൂലയില്‍ പ്രവാസിയെ ക്രൂരമായി ആക്രമിച്ച്‌ കൊള്ളയടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പൗരത്വ രഹിതനായയാളെ പിടികൂടിയത്.

സംഭവത്തില്‍ പ്രതിയുടെ കൂട്ടാളികളായവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാഹനത്തില്‍ എത്തിയ രണ്ട് പേര്‍ പ്രവാസിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. സ്വദേശി വനിതയാണ് ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് വൈറലാവുകയും ചെയ്തിരുന്നു.

Next Post

യു.കെ: മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത, ഇനിമുതല്‍ വിദേശത്ത് നിന്ന് നേരിട്ട് നാട്ടിലെ ബില്ലുകളടയ്ക്കാം

Sun Sep 10 , 2023
Share on Facebook Tweet it Pin it Email യു.കെയില്‍ താമസമാക്കിയ പ്രവാസികള്‍ക്ക് ഇനിമുതല്‍ അവിടെ നിന്ന് നാട്ടിലെ യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇന്ത്യയില്‍ വെച്ച്‌ നടന്ന ജി20 ഉച്ചക്കോടിയിലാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നുകൊണ്ട് തന്നെ നാട്ടിലെ വൈദ്യുതി, ഫോണ്‍, ഗ്യാസ് ബില്ലുകള്‍, ഇന്‍ഷുറന്‍സ്, ഡി.ടി.എച്ച്‌ സേവനങ്ങള്‍ എന്നീ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടക്കാന്‍ കഴിയുന്ന ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം (ബി.ബി.പി.എസ്) […]

You May Like

Breaking News

error: Content is protected !!