കുവൈത്ത്: കുവൈത്തില്‍ സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നു

കുവൈത്തിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ശക്തമായ നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍. രാജ്യത്തെ സഹകരണ സംഘങ്ങളില്‍ സ്വദേശികള്‍ക്ക് 3000 തൊഴിലവസരങ്ങള്‍ നല്‍കുവാന്‍ ജനസംഖ്യ ഭേദഗതി സമിതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

ഇതോടെ ജംഇയ്യകളില്‍ മാനേജ്‌മെന്റ്, സുപ്പര്‍വൈസര്‍ തസ്തികളിലെ നിയമനങ്ങള്‍ കുവൈത്തികള്‍ക്ക് മാത്രമാകും. നേരത്തെ സ്വദേശി വല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ജനസംഖ്യ ഭേദഗതി സമിതി രൂപീകരിച്ചത്.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പരമാവധി വിദേശികളെ കുറച്ച്‌ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുവാന്‍ നിരവധി പദ്ധതികളാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, താമസ കാര്യവകുപ്പ്, സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ എന്നീവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. നിലവില്‍ രാജ്യത്ത് ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്. കുവൈത്തികള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിനോട്‌ പ്രത്യേക പരിശീലന പരിപാടി തയ്യാറാക്കുവാന്‍ സമിതി നിര്‍ദ്ദേശം നല്‍കി.

Next Post

വിളിക്കാന്‍ ഇനി കോണ്‍ടാക്റ്റുകള്‍ തെരഞ്ഞ് ബുദ്ധിമുട്ടേണ്ട പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

Fri Feb 3 , 2023
Share on Facebook Tweet it Pin it Email ഉപയോക്താക്കള്‍ക്ക് ഒട്ടനവധി സവിശേഷതകള്‍ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്. പലപ്പോഴും ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി വാട്സ്‌ആപ്പ് പുത്തന്‍ അപ്ഡേറ്റുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ ഓരോ തവണയും കോണ്‍ടാക്‌ട് ലിസ്റ്റില്‍ പോയി വ്യക്തികളുടെ നമ്ബര്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായാണ് വാട്സ്‌ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്സ്‌ആപ്പ് ഷോര്‍ട്ട്കട്ട് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്ബര്‍ കോളിംഗ് […]

You May Like

Breaking News

error: Content is protected !!