മസ്‌കത്ത്: രാജ്യത്തേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികള്‍ കോവിഡ് വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി ഒമാന്‍ ആരോഗ്യ മന്ത്രാലയം.
ഒമാനിലേക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികള്‍ കോവിഡ് വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാന്‍ അംഗീകരിച്ചിട്ടുള്ള വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുള്ള വിനോദ സഞ്ചാരികള്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
രാജ്യത്തെത്തുന്ന സഞ്ചാരികള്‍ തങ്ങളുടെ കൈവശം പിസിആര്‍ നെഗറ്റീവ് ഫലം കരുതേണ്ടതാണ്. ഒമാനില്‍ ശൈത്യകാല ടൂറിസം ആരംഭിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
