യു.കെ: ‘ഞങ്ങളുടെ കളളിനൻ ഡയമണ്ട് തിരിച്ചുതരണം’ – എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ജനത

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യ വജ്രം തിരിച്ചുതരാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക.

ലോകത്തെ ഏറ്റവും വലിയ വജ്രമായ കളളിനന്‍ ഡയമണ്ട് എന്ന വിളിപ്പേരുള്ള ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക തിരിച്ച്‌ തരാനാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളിനന്‍ ഡയമണ്ട് ഉടന് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരികെ നല്‍കണം. ദക്ഷിണാഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ധാതുക്കള്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ചിലവില്‍ ബ്രിട്ടന് പ്രയോജനപ്പെടുത്തുന്നത് തുടരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ സാമൂഹ്യപ്രവര്‍ത്തക തന്‍ഡുക്‌സോലോ പറഞ്ഞു.

ബ്രിട്ടന്‍ ചെയ്ത എല്ലാ ദ്രോഹങ്ങള്‍ക്കും നഷ്ടപരിഹാരം, ‘ബ്രിട്ടന്‍ മോഷ്ടിച്ച എല്ലാ സ്വര്‍ണ്ണവും വജ്രങ്ങളും തിരികെ നല്‍കണമെന്ന് ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് അംഗമായ വിയോള്‍വെത്തു സുംഗുല ആവശ്യപ്പെട്ടു. രാജ്യത്ത് നിന്ന് മോഷ്ടിച്ച്‌ കൊണ്ടുപോയ വസ്തുക്കള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മാസ് പെറ്റീഷന്‍ നല്‍കാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്കന്‍ ജനത.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറയിയിലെ ഖനിയില്‍ നടത്തിയ പതിവ് പരിശോധനയ്‌ക്കിടെ 1905 ജനുവരി 26ന് ഫ്രെഡറിക് വെല്‍സിനാണ് വജ്രം കണ്ടെത്തിയത്. ഏകദേശം 530 കാരറ്റ് ആണ് വജ്രത്തിന്റെ ഭാരം. ഏകദേശം 400 ദശലക്ഷം യുഎസ് ഡോളറാണ് വജ്രത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. 9 വജ്രങ്ങള്‍ കള്ളിനനില്‍ നിന്നും അടര്‍ത്തിയെടുക്കുകയും ഇതില്‍ ഏറ്റവും വലുപ്പമുള്ള കഷണത്തിന് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്ന് പേരിടുകയുമായിരുന്നു.

106 ഗ്രാമുള്ള വജ്രം ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ടാണ്. ബ്രിട്ടിഷ് രാജവംശത്തിന്റെ അംശവടിയിലാണ് ഈ രത്‌നം ഇന്നുള്ളത്. രണ്ടാമത്തെ വലിയ കഷണത്തിന് 63. 5 ഗ്രാം തൂക്കമുണ്ട്. സെക്കന്‍ഡ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന ഇത് ബ്രിട്ടിഷ് കിരീടത്തിന് അലങ്കരാരമാക്കിയിരിക്കുകയാണ്. ബാക്കിയുള്ള 7 കഷണങ്ങള്‍ അന്തരിച്ച എലിസബത്ത് റാണിയുടെ കൈവശം സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Post

യുകെയില്‍ പുതിയ സ്‌കെയില്‍-അപ്പ് വിസ: സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ രണ്ടു വര്‍ഷം യുകെയില്‍ തുടരാം

Tue Sep 20 , 2022
Share on Facebook Tweet it Pin it Email ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, പ്രോഗ്രാമര്‍മാര്‍, മറ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിച്ച് രാജ്യത്തെ ഉയര്‍ന്ന വളര്‍ച്ചാ ബിസിനസുകളെ സഹായിക്കാനാണു പുതിയ സ്‌കെയില്‍-അപ്പ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ വിസയെ സംബന്ധിച്ച്, ചെറുകിട സംരംഭങ്ങള്‍, ടെക്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ തുടങ്ങിയ അതിവേഗം വളരുന്ന ബിസിനസുകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ ശരിയായ പിന്തുണ ആവശ്യമാണെന്ന് കുടിയേറ്റ മന്ത്രി കെവിന്‍ ഫോസ്റ്റര്‍ […]

You May Like

Breaking News

error: Content is protected !!