സൗദി: റിയാദ് സീസൺ ഉത്സവത്തിന്​ താരപ്രഭയേകാൻ സൽമാൻ ഖാൻ എത്തുന്നു

റിയാദ്: ലോക ശ്രദ്ധ പിടിച്ച റിയാദ് സീസണ്‍ ആഘോഷത്തിന് താരപ്രഭയേകാന്‍ പ്രമുഖ ബോളിവുഡ്​ താരം സല്‍മാന്‍ ഖാന്‍ എത്തുന്നു.

ഡിസംബര്‍ 10ന് സല്‍മാന്‍ സൗദി തലസ്ഥാന നഗരിയിലെത്തുമെന്ന് ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ്​ അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് ട്വീറ്റ് ചെയ്തതോടെ താരത്തി​െന്‍റ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാരുള്‍പ്പടെയുള്ള ആരാധകര്‍.

എല്ലാവരെയും കാണാന്‍ ഞാന്‍ റിയാദിലെത്തുന്നുണ്ടെന്ന് സല്‍മാന്‍ ഖാ​െന്‍റ മറു ട്വീറ്റ് കൂടി എത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. സൗദി പ്രവാസി മലയാളികളുടെയും ഇഷ്‌ടതാരമാണ് സല്‍മാന്‍. താരത്തെ നേരിട്ട് കാണാന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ എത്തുന്നത് കാത്തിരുന്നവര്‍ക്ക്​ ആഹ്ലാദം പകര്‍ന്ന്​ ഞായറാഴ്​ച മുതല്‍ ടിക്കറ്റ്​ വില്‍പനയും ആരംഭിച്ചു.

150 റിയാല്‍, 375 റിയാല്‍, 1000 റിയാല്‍ എന്നിങ്ങനെയാണ്​ ടിക്കറ്റ്​ നിരക്ക്​. ‘ദ ബാങ്​’ എന്ന പേരിലാണ്​ സല്‍മാന്‍ ഖാ​െന്‍റ പരിപാടി അരങ്ങേറുന്നത്​. സൗദിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ കൂടിയാണ് സല്‍മാന്‍ ഖാന്‍.

സൗദി അറേബ്യയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ പരസ്യ മോഡലായിരുന്നു സല്‍മാന്‍ ഖാന്‍. ആബാലവൃദ്ധം അറബ് സമൂഹത്തിനിടയിലെ സല്‍മാ​െന്‍റ സ്വാധീനമാണ്​​ റിയാദ്​ സീസണിലേക്ക്​ അദ്ദേഹം ക്ഷണിക്കപ്പെട്ടതിന്​ പിന്നില്‍​. രണ്ട്​ വര്‍ഷം മുമ്ബ്​ കിഴക്കന്‍ പ്രവിശ്യയിലെ ‘അല്‍ഷര്‍ഖ്​ ഫെസ്​റ്റിവലി’ല്‍ അതിഥിയായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

ഒക്ടോബര്‍ 20ന് ആരംഭിച്ച റിയാദ്​ സീസണ്‍ ഉത്സവത്തില്‍ ലോക പ്രശസ്​ത റാപ്പര്‍ പിറ്റ് ബുള്‍, വിഖ്യാത സൗദി ഗായകന്‍ മുഹമ്മദ് അബ്​ദു, സിറിയന്‍ ഗായിക റാഷാ റിസ്ക്​ ഉള്‍പ്പടെയുള്ളവരുടെ പരിപാടികള്‍ ഇതിനം അ​രങ്ങേറിയെങ്കിലും കാര്യമായ ഇന്ത്യന്‍ സാന്നിധ്യം ഉണ്ടായിരുന്നില്ല.

സല്‍മാന്‍ ഖാ​െന്‍റ വരവോടെ താരപരിവേഷമായി തന്നെ ആ കുറവ് നികത്തപ്പെടും.

സൗദി പൗരന്മാര്‍ക്ക് പുറമെ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ സല്‍മാനെ കാണാനും പ്രകടനം ആസ്വദിക്കാനും നഗരിയിലെത്തും. സല്‍മാന്‍ ഖാന് പുറമെ ശില്‍പ ഷെട്ടി, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സായ് മഞ്ച്റേക്കര്‍, സുനില്‍ ഗ്രോവര്‍, ഗുരു രണ്‍ധാവ തുടങ്ങിയ താരങ്ങളും അരങ്ങിലെത്തും.

മാര്‍ച്ച്‌ 31ന് അവസാനിക്കുന്ന ഉത്സവത്തിലേക്ക് ആഗോള പ്രശസ്ത കലാകാരന്മാരും കായിക ലോകത്തെ വമ്ബന്മാരും വരും ദിവസങ്ങളില്‍ ഇനിയും എത്താനുണ്ട്. ‘കൂടുതല്‍ സങ്കല്‍പ്പിക്കുക’ എന്ന സീസണ്‍ തലവാചകം അന്വര്‍ഥമാകും വിധമാണ് ദിനേന വിസമയങ്ങള്‍ തീര്‍ത്ത് സീസണ്‍ മുന്നേറുന്നത്. ഫുട്ബാള്‍ താരങ്ങളായ മെസ്സിയും എംബാപ്പായും നെയ്‌മറും സൗദി ഗ്രൗണ്ടില്‍ പന്തുരുട്ടാനെത്തുന്നതിനാണ് ഫുട്ബാള്‍ ആരാധകരുടെ അടുത്ത കാത്തിരിപ്പ്. കളിയും കാര്യവും കലയും തുടങ്ങി എല്ലാ തരം ആസ്വാദകരുടെയും അഭിരുചിക്കനുസരിച്ചാണ് സീസണ്‍ വേദികള്‍ ഒരുങ്ങിയിരിക്കുന്നത്​.

Next Post

യു.എ.ഇ: 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങൾ - വിവാഹേതര ബന്ധം നിയമവിരുദ്ധമല്ല, കുറ്റകൃത്യ-ശിക്ഷാ നിയമങ്ങളിൽ മാറ്റങ്ങള്‍

Tue Nov 30 , 2021
Share on Facebook Tweet it Pin it Email അബുദബി: ചരിത്രപരമായ നിയമ പരിഷ്‌കാരം വരുത്തി യുഎഇ സര്‍കാര്‍. സാമ്ബത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണ പരിഷ്കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. യുഎഇയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്‌. രാജ്യരൂപീകരണത്തിന്റെ 50ാം വര്‍ഷത്തില്‍ 40ലധികം നിയമങ്ങളാണ് […]

You May Like

Breaking News

error: Content is protected !!