ഒമാന്‍: തെക്ക്-കിഴക്കൻ കാറ്റ്, പൊടി ഉയരും

മസ്കത്ത്: തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അല്‍ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളില്‍ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത് ദൂരക്കാഴ്ചയെ ബാധിക്കാൻ ഇടവരുത്തും.

അതേസമയം, ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളില്‍ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത തീവ്രതയിലുള്ള മഴക്കായിരിക്കും സാക്ഷ്യം വഹിക്കുക. വാദികള്‍ നിറഞ്ഞൊഴുകും.

മഴ ക്രമേണ അല്‍വുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്നാണ് കരുതുന്നത്.

കാലാവസ്ഥയുമായി ബന്ധപ്പട്ട സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് ദേശീയ മള്‍ട്ടി-ഹാസാർഡ് എർലി വാണിങ് സെൻറർ അറിയിച്ചു.

Next Post

കുവൈത്ത്: സി.എ.എ ഭരണഘടന വിരുദ്ധം -ഫോക്കസ് ഇന്റര്‍നാഷനല്‍

Sat Mar 23 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മനുഷ്യത്വ വിരുദ്ധവും ധാർമിക വിരുദ്ധവുമായ സി.എ.എ നിയമത്തിന്റെ ചട്ടങ്ങള്‍ തിടുക്കത്തില്‍ ഭേദഗതി ചെയ്തത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയുള്ള മത ധ്രുവീകരണത്തിനാണെന്നും, സി.എ.എ യും, എൻ.ആർ.സി യും ഭരണഘടന വിരുദ്ധമാണെന്നും ഫോക്കസ് ഇന്റർനാഷനല്‍ കുവൈത്ത് റീജ്യൻ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ പരിഗണിക്കുന്നത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതിന് തുല്യമാണന്നും ജാതി മത ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിർത്ത് […]

You May Like

Breaking News

error: Content is protected !!