യു.കെ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. നേരത്തെ ലിസ് ട്രസിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതോടെ, യുകെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയം പ്രധാനമന്ത്രിയായ ആളാകും ലിസ് ട്രസ്. ഇതിന് മുമ്ബ് 1827ല്‍ ജോര്‍ജ് കാനിംഗ് 119 ദിവസം പ്രധാനമന്ത്രിയായിരുന്നതാണ് ഏറ്റവും കുറഞ്ഞ അധികാരകാലം. അതേസമയം, ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ പദവിയില്‍ തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചതായി ആരോപിച്ച്‌ മന്ത്രിസഭയുടെ രാജിക്കായി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് പദവിയില്‍ നിന്ന് ഒഴിവാകാന്‍ ലിസ് ട്രസ് നിശ്ചയിച്ചത്.അഞ്ച് ദിവസം മുമ്ബാണ് യു കെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് രാജിവെച്ചത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെച്ചൊഴിഞ്ഞു. ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിട്ടുണ്ട്.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു

Fri Oct 21 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നു.വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ കാരണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഏഴംഗ അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ സംഘ യൂണിയന്‍ അറിയിച്ചു. ഭക്ഷ്യ വിതരണ കമ്ബനികള്‍ യൂണിയന് നല്‍കിയ വിശദീകരണങ്ങള്‍ അന്വേഷണ സമിതി പരിശോധിക്കും. കുവൈത്തില്‍ ഭക്ഷ്യ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധിയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വിലക്കയറ്റം സംബന്ധിച്ച വിതരണക്കാരുടെ […]

You May Like

Breaking News

error: Content is protected !!