ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും പുതിയ അപ്ഡേറ്റുമായി വാട്സ്‌ആപ്പ്

അഡ്മിന്‍സിന് ഗ്രൂപ്പില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അപ്ഡേറ്റുമായി വാട്സ്‌ആപ്പ്.വാട്സ്‌ആപ്പും ഫേസ്ബുക്കും ഇന്‍സ്ഗ്രാമും അടങ്ങുന്ന മെറ്റാ കമ്ബനിയുടെ സിഇഒ മാര്‍ക്ക് സക്കന്‍ബെര്‍ഗാണ് ഇന്‍സ്റ്റാഗ്രാം ബ്രൊഡ്‌കാസ്റ്റ് ചാനലിലൂടെ വാട്ട്സ്‌ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചത്.

അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ ലളിതമാകും.വാട്സ്‌ആപ്പ് എന്ന ഇന്‍സ്റ്റന്റ് മെസ്സേജിന് പ്ലാറ്റ്ഫോമില്‍ ഗ്രൂപ്പുകള്‍ എന്നത് വളരെ പ്രധാനപ്പെട്ട സംവിധാനമാണ്.

കഴിഞ്ഞ മാസങ്ങളിലായി ഗ്രുപ്പിലെ അംഗങ്ങളുടെ എണ്ണത്തിലുള്ള പരിധി വര്‍ധിപ്പിക്കുകയും അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള അധികാരം അഡ്മിന് നല്‍കിയിരുന്നു.പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിന്റെ സ്വകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നീക്കമാണ് വാട്സ്‌ആപ്പിന്റേത്.

മുന്‍പ് ഗ്രൂപ്പിന്റെ ലിങ്ക് വഴി ആര്‍ക്കും ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.എന്നാല്‍, പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പില്‍ ആര്‍ക്കെല്ലാം ജോയിന്‍ ചെയ്യാം എന്ന തീരുമാനം അഡ്മിനെടുക്കാന്‍ സാധിക്കും.

Next Post

യു.കെ: വാടകയ്ക്ക് വീട് കൊടുക്കും മുന്‍പ് റൈറ്റ് ടു റെന്റ് ചെക്ക് നടത്തിയില്ലെങ്കില്‍ പണികിട്ടും

Fri Mar 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുകയെന്നത് മോശമല്ലാത്തൊരു വരുമാനമാര്‍ഗമാണ്. എന്നാല്‍ നിയമാനുസൃതമല്ലാതെയാണ് ഈ ബിസിനസിനിറങ്ങുന്നതെങ്കില്‍ നിങ്ങള്‍ പെടുമെന്നുറപ്പാണ്. അതായത് യുകെ ഗവണ്‍മെന്റ് ഇന്നലെ ലാന്‍ഡ്ലോര്‍ഡുമാര്‍ക്കായി ഒരു പുതുക്കിയ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു റെന്റഡ് അക്കൊമഡേഷന്‍ വാടകക്ക് കൊടുക്കും മുമ്പ് ഒരു ലാന്‍ഡ് ലോര്‍ഡ്, ലെറ്റിംഗ് ഏജന്റ്, അല്ലെങ്കില്‍ വീട്ടുടമ തുടങ്ങിയവര്‍ റൈറ്റ് ടു […]

You May Like

Breaking News

error: Content is protected !!