യു.കെ: ഇന്ത്യയിലേക്കുള്ള വിസ നടപടികള്‍ വേഗത്തിലാക്കാന്‍ ലണ്ടനില്‍ പുതിയ വിസ സെന്റര്‍

ലണ്ടന്‍: ഇന്ത്യയിലേക്ക് വിസ കിട്ടുവാനുള്ള നടപടികള്‍ സുഗമമാക്കാന്‍ സെന്‍ട്രല്‍ ലണ്ടനില്‍ പുതിയ വിസ സെന്റര്‍ തുറന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യയിലേക്കുള്ള വിസ പ്രൊസസ്സിംഗ് ഔട്ട്സോഴ്സിംഗ് ഏജന്‍സിയായ വി എഫ് എസിന്റെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് ഹൈക്കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി മേരിലെബോണിലെ ബോസ്റ്റണ്‍ പാലസില്‍ നവംബര്‍ 1 ന്ഒരു പുതിയ വിസ അപേക്ഷാ കേന്ദ്രം തുറന്നു. ലണ്ടനിലെ ഇന്ത്യന്‍ അഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. 12-14, ബോസ്റ്റണ്‍ പാലസ്, മേരിലെബോണ്‍, ലണ്ടന്‍, എന്‍ ഡബ്ല്യൂ 16 ക്യൂ എച്ച് എന്ന വിലാസത്തിലാണ് ഈ പുതിയ വിസ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

വി എഫ് എസിന്റെ വെബ്സൈറ്റില്‍ ലണ്ടന്‍-ബോസ്റ്റണ്‍ പാലസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കേന്ദ്രത്തില്‍ ഇപ്പോള്‍ പ്രതിദിനം 200 അപ്പോയിന്റ്മെന്റുകള്‍ വരെ നല്‍കും. വിസ ആപ്ലിക്കേഷന്‍ സെന്ററില്‍ അധിക ഫീസ് കെട്ടേണ്ടതുണ്ട്. അത് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമേ അടക്കാന്‍ സാധിക്കുകയുള്ളു. വി എഫ് എസിന്റെ നിര്‍ദ്ദേശമനുസരിച്ച്, താഴെ പറയുന്ന കൗണ്ടികളില്‍ വസിക്കുന്നവര്‍ ”യു കെ- ലണ്ടന്‍” എന്ന് സെലക്ട് ചെയ്യണം, അപേക്ഷ പൂരിപ്പിക്കുമ്പോള്‍. അതിനു ശേഷം മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് ഇത് കേന്ദ്രത്തില്‍ സമര്‍പ്പിക്കാം.

ബെഡ്ഫോര്‍ഡ്ഷയര്‍, ഗ്ലസ്റ്റര്‍ഷയര്‍, നോര്‍ഫോക്ക്, ബെര്‍ക്ക്ഷയര്‍, ഹാംപ്ഷയര്‍, ഓക്സ്ഫോര്‍ഡ്ഷയര്‍, ബക്കിംഗ്ഹാംഷയര്‍, ഹേര്‍ഫോര്‍ഡ്ഷയര്‍, റുറ്റ്ലാന്‍ഡ്, കേംബ്രിഡ്ജ്ഷയര്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, സോമര്‍സെറ്റ്, കോണ്‍വാള്‍, ഹണ്ടിംഗ്ഡണ്‍ഷയര്‍, സഫോക്ക്, ഡെവണ്‍, കെന്റ്, സറെ, ഡോര്‍സെറ്റ്, ലങ്കാഷയര്‍, സസ്സക്സ്, എസ്സെക്സ്, മിഡ്ല്‍എസ്സെക്സ്, വെസ്റ്റ്മോര്‍ലാന്‍ഡ്, വില്‍റ്റ്ഷയര്‍, വേഴ്സെസ്റ്റര്‍ഷയര്‍, യോര്‍ക്ക്ഷയര്‍ ഈസ്റ്റ് എന്നീ കൗണ്ടികളില്‍ ഉള്ളവര്‍ക്കാണ് ഇതിന്റെ സേവനം ഇപ്പോള്‍ ലഭ്യമാകുന്നത്. ലണ്ടന്‍/ ഹൗണ്‍സ്ലോ കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് കിട്ടാത്ത, ലണ്ടന്‍ നിവാസികള്‍ കാര്‍ഡിഫ്/ബെല്‍ഫാസ്റ്റ് കേന്ദ്രത്തില്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തതിനു ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുവാനായി എത്തുക. അല്ലാത്തപക്ഷം ആവശ്യമായ സേവനം നല്‍കുവാന്‍ വി എഫ് എസിനു കഴിഞ്ഞെന്നു വരില്ല എന്നും അവര്‍ പറയുന്നു.

Next Post

കുവൈത്ത്: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

Sat Nov 5 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാര്‍ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അല്‍-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. 41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അബ്ദാലിയില്‍ വച്ച്‌ […]

You May Like

Breaking News

error: Content is protected !!