യു.കെ: എലിസബത്ത് രാജ്ഞിയുടെ മരണ കാരണം വെളിപ്പെടുത്തി

ലണ്ടന്‍: ഏഴുപതിറ്റാണ്ട് നീണ്ട ഭരണത്തിനുശേഷം വിട്ടുപിരിഞ്ഞ എലിസബത്ത് രാജ്ഞിയുടെ മരണ കാരണം വെളിപ്പെടുത്തി.നാഷണല്‍ റെക്കോര്‍ഡ്‌സ് ഓഫ് സ്‌കോട്ട്‌ലാന്റ് പ്രസിദ്ധീകരിച്ച രേഖ പ്രകാരം വാര്‍ദ്ധക്യത്തെ തുടര്‍ന്നാണ് രാജ്ഞിയുടെ അന്ത്യം.

രാജ്ഞിയുടെ മരണസമയവും വെളിപ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 8ന് 3.10 പിഎം എന്ന മരണ സമയമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്ഞിയുടെ മകള്‍, ആന്‍ രാജകുമാരി മരണ വിവരം അറിയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2021 ഏപ്രിലില്‍ മരണമടഞ്ഞ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വാര്‍ദ്ധക്യത്താല്‍ മരിച്ചുവെന്നാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.

Next Post

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഫലം ഇന്ന്

Fri Sep 30 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. 50 അംഗ പാര്‍ലമെന്റിലേക്ക് 27 വനിതകള്‍ ഉള്‍പ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളില്‍നിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി. പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കഴിയാതെ തുടര്‍ന്നപ്പോള്‍ കഴിഞ്ഞ ജൂണില്‍ അമീര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള നിരീക്ഷകരുടെ […]

You May Like

Breaking News

error: Content is protected !!