ഒമാന്‍: ജോലി വാഗ്ദാനംചെയ്ത് ഓണ്‍ലൈനിലൂടെ തട്ടിപ്പ് മുന്നറിയിപ്പുമായി ആര്‍.ഒ.പി

മസ്കത്ത്: ജോലി വാഗ്ദാനംചെയ്ത് ഓണ്‍ലൈനിലൂടെ പണം തട്ടുന്ന പുതിയ രീതിക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. പ്രതിദിന ശമ്ബളത്തില്‍ ജോലി വാഗ്‌ദാനംചെയ്ത് ടെക്‌സ്‌റ്റ് സന്ദേശങ്ങള്‍ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആര്‍.ഒ.പി നിരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ആവശ്യപ്പെടും. എന്നിട്ട് സംഘം മുമ്ബ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് അവരുടെ യഥാര്‍ഥ അക്കൗണ്ടിലേക്ക് ഉടന്‍തന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിക്കുന്നത്.

‘ഹലോ, ഞാന്‍ ഒരു ഹ്യൂമന്‍ റിസോഴ്‌സ് മാനേജരാണ്, ഞാന്‍ നിലവില്‍ ഒരു പാര്‍ട്ട്ടൈം ജോലിക്കായി ഒരാളെ നിയമിക്കുകയാണ്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. പാര്‍ട്ട്ടൈം ജോലിക്ക് 30-60 മിനിറ്റ് എടുക്കും. ശമ്ബളം 20-200 റിയാല്‍. ഈ ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് കുറഞ്ഞത് 23 വയസ്സ് പ്രായമുണ്ടായിരിക്കണം’ -ഇത്തരത്തിലുള്ള സന്ദേശങ്ങളാണ് ആളുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആര്‍.ഒ.പി നിര്‍ദേശിച്ചു.

അതേസമയം, ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളില്‍ ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച്‌ അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു അരങ്ങേറിയിരുന്നത്. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളില്‍ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്ബറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകള്‍ നടന്നിരുന്നു. എന്നാല്‍, ഇത്തരം തട്ടിപ്പുകളെക്കുറിച്ച്‌ ആളുകള്‍ ബോധവാന്മാരായതോടെ പുത്തന്‍ അടവുകളാണ് സംഘങ്ങള്‍ പയറ്റുന്നത്.

സുരക്ഷാകാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ക്കായി ഈ നമ്ബറില്‍ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പുതിയ രീതിയില്‍ നടക്കുന്ന തട്ടിപ്പുകളിലൊന്ന്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതര്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ കൈമാറരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി നല്‍കിയ നിര്‍ദേശങ്ങളിലാണ് ബാങ്ക് കാര്‍ഡിന്‍റെ വിശദാംശങ്ങള്‍, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആര്‍.ഒ.പി നിര്‍ദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോണ്‍കാളുകളെയും മെസേജുകളെയുംകുറിച്ച്‌ ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നത്. വിവരങ്ങള്‍ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടില്‍നിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. എന്നാല്‍, ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോണ്‍കാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം.

Next Post

കുവൈത്ത്: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് ഭാരവാഹികള്‍

Mon May 15 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോബിന്‍സ് ജോസഫ് (പ്രസി), മാര്‍ട്ടിന്‍ ചാക്കോ (ജന.സെക്ര), ജോണ്‍ലി തുണ്ടിയില്‍ (ട്രഷ), എബിന്‍ തോമസ് (വൈ. പ്രസി), ഔസേപ്പച്ചന്‍ തോട്ടുങ്കല്‍ (ജോ. സെക്ര), ബിജോ ജോസഫ് (ജോ. ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജയ്സണ്‍ സൈമണ്‍, ബേബി ജോണ്‍, സോജന്‍ ജോസഫ്, ജോര്‍ജി […]

You May Like

Breaking News

error: Content is protected !!