ഒമാന്‍: ജോര്‍ഡന്‍ ഇന്റര്‍നാഷനല്‍ ഫുട്​ബാള്‍: ഒമാന്​ വിജയം

മസ്ക​ത്ത്​: ജോ​ര്‍​ഡ​ന്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫു​ട്​​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സു​ല്‍​ത്താ​നേ​റ്റി​ന്​ വി​ജ​യം. അ​മ്മാ​നി​ലെ കി​ങ്​ അ​ബ്ദു​ല്ല ര​ണ്ടാ​മ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു ഇ​റാ​ഖി​നെ ​തോ​ല്‍​പി​ച്ച​ത്. ക​ളി​യു​ടെ മു​ഴു​വ​ന്‍ സ​മ​യ​വും ഓ​രോ ഗോ​ള്‍​വീ​തം അ​ടി​ച്ച്‌​ ഇ​രു​ടീ​മും സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തോ​ടെ​യാ​ണ്​ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ആ​ദ്യ​പ​കു​തി​യി​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നു​കി​ട്ടി​യെ​ങ്കി​ലും ഗോ​ള്‍ മാ​ത്രം അ​ക​ന്നു​നി​ന്നു.

ര​ണ്ടാം പ​കു​തി​യു​ടെ 83ാം മി​നി​റ്റി​ല്‍ ഉ​മ​ര്‍ അ​ല്‍ മാ​ലി​കി​യാ​ണ്​ ഒ​മാ​നു​വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്. ഫ്രീ ​കി​ക്കി​ലൂ​ടെ ല​ഭി​ച്ച പ​ന്ത്​ ഹെ​ഡ് ചെ​യ്ത് വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കൂ​ടു​ത​ല്‍ ആ​ക്ര​മി​ച്ച്‌​ ക​ളി​ച്ച ഇ​റാ​ഖ്​ ഒ​മാ​ന്‍ ഗോ​ള്‍​മു​ഖ​ത്ത്​ ഭീ​തി​വി​ത​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ല്‍ മ​ത്സ​രം അ​വ​സാ​നി​ക്കാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ഇ​റാ​ഖ് ഗോ​ള്‍ മ​ട​ക്കു​ക​യാ​യി​രു​ന്നു.

പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ ഇ​റാ​ഖി​ന്‍റെ ​ര​ണ്ട്​ ഷോ​ട്ടു​ക​ള്‍ ത​ടു​ത്തി​ട്ട ഗോ​ള്‍​കീ​പ്പ​റാ​ണ്​ ഒ​മാ​​ന്‍റെ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്.

ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ജോ​ര്‍​ഡ​ന്‍ സി​റി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ട് ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു സി​റി​യ​യു​ടെ വി​ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ഒ​മാ​ന്‍ – ​ജോ​ര്‍​ഡ​നെ നേ​രി​ടും.

Next Post

ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍: പങ്കെടുക്കുന്നത് 150 പ്രദര്‍ശകര്‍

Tue Sep 27 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കുതിപ്പേകി ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിന് തുടക്കമായി.ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മേളയില്‍ ഇന്ത്യ, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നൂറ്റമ്ബതോളം പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. മേള സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് ബിന്‍ ഫഹര്‍ അല്‍ സഈദ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷന്‍സ് ഓര്‍ഗനൈസിങ് […]

You May Like

Breaking News

error: Content is protected !!