കുവൈത്ത് സിറ്റി: അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് ആം ആദ്മി പ്രവാസി കള്‍ചറല്‍ അസോസിയേഷൻ (ആപ്കാ) കുവൈത്ത്.
അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആപ്കാ സമ്മേളനം സംഘടിപ്പിച്ചു.
കണ്‍വീനർ അനില്‍ ആനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുബാറക്ക് കാമ്ബ്രത്ത് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളത്. എതിർക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഡല്‍ഹിയില്‍ നടന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനമായ പ്രവർത്തനമാണിതെന്നും പ്രമേയത്തില്‍ പറഞ്ഞു.
സാജു സ്റ്റീഫൻ, പ്രവീണ്‍ ജോണ്‍, അജു മർക്കോസ്, ലിൻസ് തോമസ്, ലിയോ കിഴക്കേവീടൻ, ബിനു ഏലിയാസ്, സല്‍മോൻ കെ.ബി, മുഹമ്മദ് ഷംസുദ്ദീൻ, ആമീർ, സലീം എന്നിവർ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനർ എല്‍ദോ എബ്രഹാം സ്വാഗതം ആശംസിക്കുകയും ട്രഷറർ സബീബ് മൊയ്തീൻ നന്ദിയും പറഞ്ഞു.