ഡൽഹി: ‘ആളുകള്‍ എന്നെ മറക്കണം – എനിക്ക് അതിനുള്ള അവകാശമുണ്ട്’ – ഹൈക്കോടതിയില്‍ ‘മറവി ഹര്‍ജി’ സമര്‍പ്പിച്ച് ബിഗ്‌ബോസ് വിജയി

ഡല്‍ഹി ഹൈക്കോടതിയില്‍ ‘മറവി ഹര്‍ജി’ സമര്‍പ്പിച്ച ബിഗ്‌ബോസ് വിജയി അശുതോഷ് കൗശിക് ചര്‍ച്ചാവിഷയമാകുന്നു.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്തൊരു തെറ്റിന്റെ പേരില്‍ ഇന്നും പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അശുതോഷ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ‘ആളുകള്‍ എന്നെ മറക്കണം. എനിക്ക് അതിനുള്ള അവകാശമുണ്ട്’, അഥവാ ‘റൈറ്റ് ടു ബി ഫോര്‍ഗോട്ടണ്‍’, എന്നതായിരുന്നു താരത്തിന്റെ ആവശ്യം. 2021 – ലാണ് താരം ഈ ഹര്‍ജി സമര്‍പ്പിച്ചത്.

2009 – ല്‍ മദ്യപിച്ച്‌ വാഹനമോടിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോകളും ലേഖനങ്ങളും പോസ്റ്റുകളും ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അശുതോഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യാഴാഴ്ചയാണ് വാദം തുടങ്ങിയത്. ആദ്യ വാദം കേട്ട കോടതി തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.

2007 – ല്‍ എംടിവി റോഡീസ് സീരീസിന്റെ അഞ്ചാം സീസണിലെ വിജയായിയതോടെയാണ് അശുതോഷ് വാര്‍ത്തകളില്‍ ഇടം നേടി തുടങ്ങിയത്. ഇതിന് പിന്നാലെ 2008 – ല്‍ ബിഗ് ബോസിലും ജേതാവായതോടെ താരം പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. രണ്ട് റിയാലിറ്റി ഷോകളിലെയും വിജയത്തിന് ശേഷം ഇന്ത്യയിലെമ്ബാടും നിന്നും തനിക്ക് സ്നേഹവും ആദരവും ലഭിച്ചതായി അശുതോഷ് പറഞ്ഞിരുന്നു.

എന്നാല്‍, 2009 – ല്‍ നടന്ന ഒരു സംഭവമാണ് അശുതോഷിന് കുപ്രസിദ്ധി നേടിക്കൊടുത്തത്. മദ്യപിച്ച്‌ വാഹനമോടിച്ച്‌ പിടിക്കപ്പെട്ടത് വാര്‍ത്തയായതാണ് താരത്തിന് വിനയായത്. കേസില്‍ താരത്തിനെതിരായി കോടതി 2500 രൂപ പിഴയും ഒപ്പം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ദിവസം മുഴുവന്‍ കോടതിയില്‍ തുടരാനും ആവശ്യപ്പെട്ടിരുന്നു. ഈ സംഭവം വലിയ വാര്‍ത്തയായി. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ഇക്കാലത്തിനിടയ്ക്ക് ഒരുപാട് പ്രതിസന്ധികള്‍ തനിക്ക് നേരിടേണ്ടി വന്നതായും താരം പറയുന്നു. വ്യക്തിജീവിതത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക് പുറമെ തൊഴിലിടങ്ങളിലും തനിക്ക് നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും താരം പറഞ്ഞു. ‘ എന്റെ അച്ഛന്‍ മരിച്ചു, എന്നെ നേര്‍വഴിക്ക് നടത്താന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ ഒരു തെറ്റ് ചെയ്തു. അതിന് ഞാന്‍ ശിക്ഷിക്കപ്പെട്ടു. ഇപ്പോള്‍ എനിക്ക് 42 വയസ്സായി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ ഇന്നും ഞാന്‍ അനുഭവിക്കുന്നതായാണ് എനിക്ക് തോന്നുന്നത്.’ – അശുതോഷ് പറഞ്ഞു.

ഈ അവസ്ഥ മാറിക്കിട്ടാനാണ് താരം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സംഭവത്തിന്റെ പേരില്‍ ഇന്റെര്‍നെറ്റിലുള്ള എല്ലാ വീഡിയോകളും ലേഖനങ്ങളും പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് താരം ഇതിലൂടെ ആവശ്യപ്പെടുന്നത്.

അശുതോഷ് നല്‍കിയിരിക്കുന്ന ‘മറവി ഹര്‍ജി’ എന്ന സംഭവം ഇന്ത്യയില്‍ പുതിയ വിഷയമാണ്. എന്നാല്‍ മറക്കുവാനുള്ള അവകാശം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച്‌ നല്‍കിയിരിക്കുന്ന ഒന്നാണ്. “മറക്കാനുള്ള അവകാശം” അല്ലെങ്കില്‍ “മായ്‌ക്കാനുള്ള അവകാശം” എന്നതിന്റെ അര്‍ത്ഥം നിങ്ങളെക്കുറിച്ചുള്ള പൊതുവായ ഏതൊരു സ്വകാര്യ വിവരവും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വിവരങ്ങള്‍ പൂര്‍ണമായും മായ്ക്കാന്‍ എളുപ്പമുള്ളവയല്ലെങ്കിലും ഈ അവകാശം യൂറോപ്യന്‍ യൂണിയനില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ നമ്മുടെ രാജ്യത്ത് ഇത് പുതിയ വിഷയമാണ് ആയതിനാല്‍ തന്നെ ഇതിനെ കുറിച്ച്‌ പ്രതിപാദിക്കുന്ന നിയമങ്ങളുമില്ല. മറക്കാനുള്ള അവകാശത്തിനായി കോടതിയെ സമീപിച്ചിരിക്കുന്ന താരത്തിന് ശ്രമം വിജയകരമാവുമോ എന്നാണ് അറിയേണ്ടത്.

Next Post

കു​വൈ​ത്ത്:‌ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക മി​ക​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹനം നൽകുന്നതിനായി എക്സ്പോ സം​ഘ​ടി​പ്പി​ക്കു​ന്നു

Sun Feb 20 , 2022
Share on Facebook Tweet it Pin it Email കു​വൈ​ത്ത് സി​റ്റി:‌ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക മി​ക​വു​ക​ളെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ‘നോ​ട്ടെ​ക്ക്‌-22’ എ​ന്ന പേ​രി​ൽ നോ​ള​ജ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കു​ന്നു. രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ വി​സ്ഡം വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ 2018ൽ ​തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പാ​ണ്‌ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്‌ മാ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌‌. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും പ​ഠ​ന-​തൊ​ഴി​ൽ രം​ഗ​ത്തും ഉ​പ​ക​രി​ക്കു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ നൂ​ത​ന സം​രം​ഭ​ങ്ങ​ളു​ടെ​യും […]

You May Like

Breaking News

error: Content is protected !!