കുവൈത്ത്: ഫാമിലി വിസ ഇനി ഉയർന്ന ശമ്പളമുള്ളവർക്ക് മാത്രം

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഫാമിലി വിസയ്ക്ക് അര്‍ഹരാകാന്‍ 800 കുവൈത്ത് ദിനാറിന് മുകളില്‍ പ്രതിമാസ ശമ്ബളം ഉണ്ടായിരിക്കണമെന്ന നിയമം ഉടന്‍ നിലവില്‍ വരുമെന്ന് അറിയിച്ചിരിക്കുകയാണ്.

അതായത് പ്രതിമാസം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ വരുമാനമായി ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 500 ദിനാര്‍ പ്രതിമാസ ശമ്ബളമുള്ളവര്‍ക്ക് ഫാമിലി വിസ ലഭിക്കും. അതായത് ഇപ്പോള്‍ 1,29,254 ഇന്ത്യന്‍ രൂപ വരെ പ്രതിമാസ സംബാലം ഉള്ളവര്‍ക്ക് ഇപ്പോള്‍ കുവൈറ്റ് ഫാമിലി വിസ ലഭിക്കും.

കുവൈറ്റില്‍ വിദേശികളുടെ എണ്ണം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തിലാണ് ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിദേശികളുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഉത്തരവ് പുറത്തിറങ്ങുന്നത് മുതല്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാന്‍ 800 ദിനാറിന് മുകളില്‍ പ്രതിമാസ ശമ്ബളമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.

അതിനോടൊപ്പം തന്നെ ശമ്ബളത്തിന് പുറമെ വേറെ ഏതെങ്കിലും അധിക വരുമാനം ഉണ്ടെങ്കിലും അത് ഫാമിലി വിസ അനുവദിക്കാനുള്ള മാനദണ്ഡത്തില്‍ പരിഗണിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഫാമിലി വിസ ലഭിച്ചവര്‍ക്ക് ഭാര്യയെയും 16 വയസിന് താഴെയുള്ള മക്കളെയും കുവൈറ്റിലേക്ക് കൊണ്ട് വരാം. എന്നാല്‍ വിസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതോടെ കുറഞ്ഞ ശമ്ബളം ഉള്ളവര്‍ക്ക് ഫാമിലി വിസ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഈ വര്‍ഷം ജൂണ്‍ മുതല്‍ ആഭ്യന്തര മന്ത്രാലയം ഫാമിലി വിസ അനുവദിക്കുന്നത് അനിശ്ചിമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

Next Post

ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തുന്നു

Mon Sep 19 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: 2023 ജനുവരി മുതല്‍ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ച്‌ ഒമാന്‍. നിയമലംഘനം നടത്തുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുമെന്ന് ഒമാന്‍ അറിയിച്ചു. ഒമാന്‍ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇക്കാര്യം അറിയിച്ചത്. ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴയായിരിക്കും ചുമത്തുക. 2021 ജനുവരി 1 മുതല്‍ ഒമാന്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന […]

You May Like

Breaking News

error: Content is protected !!