കുവൈത്ത്: നാളെ മുതല്‍ സമഗ്രമായ ഫീല്‍ഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ – ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ സമഗ്രമായ ഫീല്‍ഡ് വാക്‌സിനേഷന്‍ കാമ്ബയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം.

ബിനെയിദ് അല്‍ ഖര്‍ മേഖലയില്‍ നാളെ കാമ്ബയിനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നും, വിവിധ പ്രായങ്ങളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്ത തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പുവരുത്തുന്നതിനും, വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനുമാണ് ഫീല്‍ഡ് കാമ്ബയിന്‍ ആരംഭിക്കുന്നത്.

സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, സലൂണുകള്‍, ഫാമുകള്‍, ബാങ്കുകള്‍, ഭക്ഷ്യ ഫാക്ടറികള്‍ തുടങ്ങിയവിടങ്ങളിലെ ജീവനക്കാര്‍ക്കായി നേരത്തെയും ഫീല്‍ഡ് കാമ്ബയിനുകള്‍ ആരംഭിച്ചിരുന്നു.

Next Post

ഒമാൻ: അനധികൃതമായി മദ്യം കടത്തൽ - അഞ്ച് വിദേശികള്‍ ഒമാന്‍ പൊലീസിന്റെ പിടിയിൽ

Sun Oct 10 , 2021
Share on Facebook Tweet it Pin it Email മസ്‌കറ്റ്: അനധികൃതമായി മദ്യം കടത്തിയ സംഭവത്തില്‍ അഞ്ച് വിദേശികള്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായി. രണ്ട് ബോട്ടുകളിലായി വന്‍ തോതില്‍ മദ്യം കടത്തിയതിനാണ്‌അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. പരിശോധനയില്‍ 4 ,200ലധികം ക്യാനുകളും മദ്യക്കുപ്പികളും അടങ്ങിയ 61 പെട്ടികള്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു .മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് […]

You May Like

Breaking News

error: Content is protected !!