കുവൈത്ത്: ആടുകളുടെ കയറ്റുമതി നിരോധിച്ച്‌ കുവൈത്ത് നടപടി നാലുമാസത്തേക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആടുകളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ നാല് മാസക്കാലത്തേക്കാണ് നിരോധനം.

വാണിജ്യ-വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രിയുമായ മാസെന്‍ അല്‍-നഹെദ് ആണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്.

എല്ലാതരം ആടുകളുടെയും കയറ്റുമതിയും പുനര്‍ കയറ്റുമതിയും ജൂലൈ ഒന്ന് വരെയുള്ള കാലയളവിലേക്കാണ് നിരോധിച്ചിരിക്കുന്നത്.

ബലി പെരുന്നാളിനോടനുബന്ധിച്ച്‌ രാജ്യത്ത് ആടുകളുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം എന്നാണ് അറിയുന്നത്.

Next Post

യു.കെ: എന്‍എച്ച്എസ് നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ സുപ്രധാന നടപടിയുമായി സര്‍ക്കാര്‍

Sat Mar 4 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ട് നേരിടുന്ന പണിമുടക്ക് പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സുപ്രധാന നീക്കവുമായി ഗവണ്‍മെന്റ്. യൂണിയനുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം പേയ്മെന്റ് ഓഫര്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ അധിക ഫണ്ടിംഗ് ഗവണ്‍മെന്റ് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ശമ്പളത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പള ഓഫര്‍ മുന്നോട്ട് വെയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റെന്നാണ് റിപ്പോര്‍ട്ട്. 2022/23 വര്‍ഷത്തെ […]

You May Like

Breaking News

error: Content is protected !!