കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടി

കുവൈത്ത് സിറ്റി: പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്.

രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.

നേരത്തെ ജോലി ചെയ്‍തിരുന്ന സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഇവര്‍ അന്ന് ഒളിച്ചോടുകയായിരുന്നു. ഇത് സംബന്ധിച്ച്‌ ഇവര്‍ക്കെതിരെ കേസും നിലവിലുണ്ടായിരുന്നു. അബൂഹാലിഫയില്‍ നടത്തിയ പരിശോധനയില്‍ 16 പ്രവാസി വനിതകളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു.

Next Post

യു.കെ: ബ്രിട്ടന്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

Fri Nov 4 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍ : 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്ബത്തിക മാന്ദ്യത്തിലേക്ക് യുകെ വഴുതി വീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് വായ്പ നിരക്ക് ഇത്രയധികം ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ സാമ്ബത്തിക പ്രതിസന്ധി 2024 പകുതി വരെ നീണ്ടുനില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒറ്റ പലിശ നിരക്കില്‍ വായ്പയെടുക്കാനുള്ള […]

You May Like

Breaking News

error: Content is protected !!