ഒമാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളവിഭാഗം യുവജനോത്സവം സെപ്തംബര്‍ 2 വരെ അപേക്ഷിക്കാം

മസ്ക്കറ്റ്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകള്‍ സെപ്തംബര്‍ 2 രാത്രി 9വരെ ദാര്‍സൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഓഫീസില്‍ സ്വീകരിക്കുമെന്ന് കേരള വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ദാര്‍സൈറ്റിലുള്ള ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഹാളിലും കേരള വിഭാഗം ഓഫീസിലും വച്ച്‌ സെപ്തംബര്‍ 28, 29, 30, ഒക്ടോബര്‍ 6, 7 തീയതികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, ഒപ്പന, മാര്‍ഗ്ഗം കളി, തിരുവാതിരക്കളി, നാടോടി നൃത്തം, സംഘ നൃത്തം, സിനിമാഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, കഥാപ്രസംഗം, മോണോ ആക്‌ട്, കീ ബോര്‍ഡ്, ടാബ്ലോ, പ്രച്ഛന്ന വേഷം, ചിത്രരചന എന്നീ വിഭാഗങ്ങളിലായാണ് കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രസംഗ മത്സരം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന എന്നീ സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അപേക്ഷാ ഫോമുകളും നിയമാവലിയും ദാര്‍സൈറ്റിലെ ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ ഓഫീസിലും കേരളവിഭാഗത്തിന്റെ ഫേസ് ബുക്ക് പേജിലും ലഭ്യമാണ്.

കേരളവിഭാഗത്തിന്റെ രൂപീകരണം മുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വന്നിരുന്ന യുവജനോത്സവം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈൻ ആയും നടത്തിയിരുന്നു. മുൻ വര്‍ഷങ്ങളില്‍ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നതായും ഈ വര്‍ഷവും പൊതുസമൂഹത്തില്‍ നിന്നും പ്രത്യേകിച്ച്‌ കുട്ടികളില്‍ നിന്നും വലിയ പിന്തുണ പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

Next Post

കുവൈത്ത്: രാഹുല്‍ ഗാന്ധിക്ക് അനുകൂല വിധി വന്നതില്‍ ആഹ്ലാദം പങ്കുവെച്ച്‌ ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി

Tue Aug 8 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി മധുരം വിതരണം ചെയ്തു. നാഷനല്‍ കമ്മിറ്റി നിര്‍വാഹകസമിതി അംഗം അബ്ദുറഹ്മാൻ പുഞ്ചിരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി ട്രഷറര്‍ […]

You May Like

Breaking News

error: Content is protected !!