കുവൈത്ത്: രാഹുല്‍ ഗാന്ധിക്ക് അനുകൂല വിധി വന്നതില്‍ ആഹ്ലാദം പങ്കുവെച്ച്‌ ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി

കുവൈത്ത് സിറ്റി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്‌ക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി മധുരം വിതരണം ചെയ്തു.

നാഷനല്‍ കമ്മിറ്റി നിര്‍വാഹകസമിതി അംഗം അബ്ദുറഹ്മാൻ പുഞ്ചിരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി മുഖ്യപ്രഭാഷണം നടത്തി.

യോഗത്തില്‍ തോമസ് പള്ളിക്കല്‍, യൂത്ത് വിങ് ജില്ല പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി. പിള്ള, കുര്യൻ തോമസ് പൈനുംമൂട്ടില്‍, യൂത്ത് വിങ് ജില്ല ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍, ജോണ്‍ തോമസ് കൊല്ലകടവ്, സാബു തോമസ്, സ്പോര്‍ട്സ് വിങ് നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസ് നൈനാൻ, നിപിൻ മണ്ണാരുപറമ്ബില്‍, നൈനാൻ ജോണ്‍, സന്തോഷ് വര്‍ഗീസ്, ഷിജു മോഹനൻ, ബിപിൻ, നഹാസ് സൈനുലാബ്ദീൻ, ബിനു യോഹന്നാൻ എന്നിവര്‍ സംസാരിച്ചു. ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ഷിബു ചെറിയാൻ നന്ദിയും പറഞ്ഞു.

Next Post

മുപ്പത് വയസ് കടന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനകള്‍

Tue Aug 8 , 2023
Share on Facebook Tweet it Pin it Email മുപ്പത് വയസ് എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടമാണ്. പ്രത്യേകിച്ച്‌ ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്ബോള്‍.കാരണം മുപ്പത് കടന്നാല്‍ പിന്നെ ആരോഗ്യകാര്യങ്ങളില്‍ പല മാറ്റങ്ങളും വന്നുതുടങ്ങുകയായി. എല്ലിന്‍റെയും പേശിയുടെയുമെല്ലാം ആരോഗ്യം കുറഞ്ഞുവരാനും, അതുപോലെ തന്നെ ജീവിതരീതികളുടെ ഭാഗമായി ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം തല പൊക്കാനോ അനുയോജ്യമായ സമയമാണ് മുപ്പതുകള്‍ക്ക് ശേഷമുള്ളത്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മുപ്പത് കടന്നവര്‍ […]

You May Like

Breaking News

error: Content is protected !!