ഒമാന്‍: റൂവി കപ്പ് ഫുട്ബോള്‍ 2023 അല്‍ അൻസാരി എഫ് സി ജേതാക്കള്‍

ഒമാനിലെ കൈരളി റൂവിയുടെ നേതൃത്വത്തില്‍ നടന്ന റൂവി കപ്പ് 2023 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അല്‍ അൻസാരി എഫ്.സി ജേതാക്കളായി.

നെസ്റ്റോ സെന്ന എഫ്.സി റണ്ണര്‍ അപ്പും എഫ്.സി കേരള മൂന്നാം സ്ഥാനവും നേടി.റൂവിയിലെ അല്‍ സാഹില്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം ഒമാൻ ദേശീയ ടീം അംഗം അഹമ്മദ് ഫരാജ് അല്‍ റവാഹി ഉദ്ഘടനം ചെയ്തു.

ഹമൂദ്, ഇന്ത്യൻ സ്ക്രൂള്‍ ബോര്‍ഡ് മെംബര്‍ നിധീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഭിലാഷ് ശിവൻ സ്വാഗതവും വരുണ്‍ നന്ദിയും പറഞ്ഞു.

വിജയികള്‍ക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി സെബാസ്റ്റ്യൻ, അനു ചന്ദ്രൻ, റെജി ഷാഹുല്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വിതരണം ചെയ്തു.സാമൂഹ്യ ക്ഷേമ രംഗത്ത് നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാറുള്ള കൈരളി റൂവി കൂട്ടായ്മ കായിക രംഗത്തും വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.

ഇത്തരം മികവുറ്റ പരിപാടികളുമായി ഇനിയും റൂവി കൂട്ടായ്മ മുൻപോട്ട് വരുമെന്നും ഇത്തരം പരിപാടികളില്‍ നിന്ന് ലഭിക്കുന്ന തുക സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് നീക്കി വെക്കാറുള്ളത് എന്നും സംഘാടകര്‍ പറഞ്ഞു. ടൂര്‍ണമെന്റ് വൻവിജയമാക്കിയ മുഴുവൻ ആളുകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും സംഘാടകര്‍ അറിയിച്ചു.

Next Post

കുവൈത്ത്: സ്പന്ദനം കുവൈത്ത് ഈദ് ഓണം ആഘോഷിച്ചു

Mon Sep 25 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആര്‍ട്ട്സ് ആൻഡ് കള്‍ചറല്‍ അസോസിയേഷൻ ഈദ് ഓണപുലരി 2K23 കുടുംബ സംഗമവും ഓണാഘോഷവും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്ക്കൂളില്‍ സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. മറ്റ് സാമൂഹിക പ്രവര്‍ത്തകരായ മുബാറക് കബ്രാത്ത് , പി.എം. നായര്‍ , നൃസ് 16 കേരള ചീഫ് […]

You May Like

Breaking News

error: Content is protected !!