കുവൈത്ത്: സ്പന്ദനം കുവൈത്ത് ഈദ് ഓണം ആഘോഷിച്ചു

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആര്‍ട്ട്സ് ആൻഡ് കള്‍ചറല്‍ അസോസിയേഷൻ ഈദ് ഓണപുലരി 2K23 കുടുംബ സംഗമവും ഓണാഘോഷവും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്ക്കൂളില്‍ സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. മറ്റ് സാമൂഹിക പ്രവര്‍ത്തകരായ മുബാറക് കബ്രാത്ത് , പി.എം. നായര്‍ , നൃസ് 16 കേരള ചീഫ് എഡിറ്റര്‍ ഹനീഫ.സി.പി, റെഫീക് താജ് തുടങ്ങിയവര്‍ സംസാരിച്ചു. ആശംസകള്‍ മറ്റ് ഭാരവാഹികളായ റെജി കുമാര്‍ , മുസ്തഫ, ശ്രീകുമാര്‍ , അമ്മു, റാണി, സുനിത, ഹുസൈൻ. എ.കെ യും ട്രെഷറര്‍ സജി മാത്യൂ നന്ദിയും പറഞ്ഞു.

മാവേലി എഴുന്നള്ളത്തും താലപൊലിയും, ഓണ സദ്യയും, തിരുവാതിര കോല്‍ക്കളി തുടങ്ങി വിവിധയിനം കലാപരിപാടികളും പൊലിക കുവൈത്ത് അവതരിപ്പിച്ച നാടൻ പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി.

ഐഷാ ഗോപിനാഥ് എക്സിക്ക്യൂട്ടീവ് അംഗങ്ങളായ ശരത്ത്, സക്കീര്‍, ഹനീഫ, മുബീര്‍, പ്രീയ, ഷൈനി, അസ്മ, ജമീല, സുലേഹ, ലൈല, നസീര്‍, ശ്രീദു, ഫാസില, ജോയ്സി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Next Post

യു.കെ: തിരുവനന്തപുരത്തു നിന്നു ലണ്ടനിലേക്ക് നേരിട്ടു വിമാന സര്‍വീസ് നടത്തുന്നത് ബ്രിട്ടിഷ് എയര്‍വെയ്‌സുമായി ചേര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

Mon Sep 25 , 2023
Share on Facebook Tweet it Pin it Email ലണ്ടനിലേക്ക് തിരുവനന്തപുരത്തു നിന്നു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്നു. ബ്രിട്ടീഷ് എയര്‍വേയ്സുമായി ചേര്‍ന്ന് ഇന്‍ഡിഗോയാണ് സര്‍വീസ് നടത്തുന്നത്. എല്ലാ ദിവസവും ഒരു സര്‍വീസ് ഉണ്ടായിരിക്കും. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി കൊച്ചി […]

You May Like

Breaking News

error: Content is protected !!