കുവൈത്ത്: ദുരിതാശ്വാസ സഹായം – സുഡാനിലേക്ക് കുവൈത്ത് ഏഴാമത്തെ വിമാനം അയച്ചു

കുവൈത്ത് സിറ്റി: 10 ടണ്‍ ദുരിതാശ്വാസ സഹായവുമായി സുഡാനിലേക്ക് കുവൈത്ത് ഏഴാമത്തെ വിമാനം അയച്ചു. കുവൈത്തില്‍നിന്നുള്ള സഹായം സുഡാനിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കുറക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ മേധാവി ഖാലിദ് അല്‍ സെയ്ദ് പറഞ്ഞു.

കുവൈത്തിനും സുഡാനുമിടയില്‍ ആവശ്യമായ സാമഗ്രികളുടെ വരവ് ഉറപ്പാക്കാന്‍ ദുരിതാശ്വാസ കാമ്ബയിന്‍ എയര്‍ ബ്രിഡ്ജ് നിലനിര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തരസംഘര്‍ഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാന്‍ ജനതക്ക് സഹായം എത്തിക്കാന്‍ കുവൈത്തിന്റെ രാഷ്ട്രീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. സുഡാനിലേക്ക് ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും എത്തിക്കാന്‍ കുവൈത്ത് മന്ത്രിസഭയും തീരുമാനം എടുത്തു. ഇതിനുപിറകെയാണ് സഹായവുമായി കുവൈത്തില്‍ നിന്ന് ദുരിതാശ്വാസ സഹായവുമായി വിമാനങ്ങള്‍ പുറപ്പെട്ടത്. സുഡാനില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 70 ടണ്‍ ഭക്ഷണവും വൈദ്യസഹായവും കുവൈത്ത് അയച്ചിട്ടുണ്ട്.

Next Post

യു.കെ: യുകെയില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നു, ഒരു മില്യണ്‍ ആളുകള്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഉപേക്ഷിച്ചു

Wed May 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ജീവിതച്ചെലവുകള്‍ അനുദിനം കുതിച്ചുയരുന്നതിനെ തുടര്‍ന്ന് അത്യാവശ്യ കാര്യങ്ങള്‍ പോലും വേണ്ടെന്ന് വയ്ക്കാന്‍ നിരവധി പേര്‍ നിര്‍ബന്ധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്ത് ഒരു മില്യണോളം പേര്‍ തങ്ങളുടെ ബ്രോഡ്ബാന്റ് കണക്ഷനുകള്‍ റദ്ദാക്കിയെന്ന് സ്ഥിരീകരിക്കപ്പെട്ടു.ചാരിറ്റിയായ സിറ്റിസണ്‍ അഡൈ്വസ് നടത്തിയ നിര്‍ണായകമായ ഒരു സര്‍വേയിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കുറഞ്ഞ സോഷ്യല്‍ […]

You May Like

Breaking News

error: Content is protected !!