യു.കെ: യുകെയില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നു, ഒരു മില്യണ്‍ ആളുകള്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഉപേക്ഷിച്ചു

ലണ്ടന്‍: യുകെയില്‍ ജീവിതച്ചെലവുകള്‍ അനുദിനം കുതിച്ചുയരുന്നതിനെ തുടര്‍ന്ന് അത്യാവശ്യ കാര്യങ്ങള്‍ പോലും വേണ്ടെന്ന് വയ്ക്കാന്‍ നിരവധി പേര്‍ നിര്‍ബന്ധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്ത് ഒരു മില്യണോളം പേര്‍ തങ്ങളുടെ ബ്രോഡ്ബാന്റ് കണക്ഷനുകള്‍ റദ്ദാക്കിയെന്ന് സ്ഥിരീകരിക്കപ്പെട്ടു.ചാരിറ്റിയായ സിറ്റിസണ്‍ അഡൈ്വസ് നടത്തിയ നിര്‍ണായകമായ ഒരു സര്‍വേയിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കുറഞ്ഞ സോഷ്യല്‍ താരിഫുകള്‍ അല്ലെങ്കില്‍ സ്പെഷ്യല്‍ ലോ കോസ്റ്റ് പാക്കേജുകള്‍ തുടങ്ങിയവയുടെ ഗുണഫലം പ്രയോജനപ്പെടുത്താന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ ശ്രമിക്കണമെന്നും പ്രസ്തുത ചാരിറ്റി നിര്‍ദേശിക്കുന്നു. ഇത്തരം ഡീലുകള്‍ക്ക് അര്‍ഹരായ 4.3 മില്യണ്‍ പേര്‍ അവ പ്രയോജനപ്പെടുത്തിയില്ലെന്ന് വെളിപ്പെടുത്തി അടുത്തിടെ ഓഫ്കോം രംഗത്തെത്തിയിരുന്നു. ഓഫ്കോമുമായി ചേര്‍ന്ന് കൊണ്ട് സോഷ്യല്‍ താരിഫ് ടേക്ക് അപ്പുള്‍ കൂടുതലായി ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചിരിക്കുന്നത്.

ചെലവേറുന്ന സാഹര്യത്തില്‍ ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ചെലവ് കുറഞ്ഞ വിവിധ ഓഫറുകള്‍ മാര്‍ക്കറ്റില്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗവണ്‍മെന്റ് ഉറപ്പേകുന്നു. ഇത്തരം ഓഫറുകള്‍ യുകെയിലെ 99 ശതമാനം മേഖലകളിലും ലഭ്യമാക്കുന്നുണ്ടെന്നും പ്രതിമാസം പത്ത് പൗണ്ട് ചാര്‍ജ് മുതല്‍ ആരംഭിക്കുന്ന ഡീലുകള്‍ ഇതിന്റെ ഭാഗമായി ലഭ്യമാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. ബ്രോഡ്ബാന്‍ഡ് കുറഞ്ഞ നിരക്കില്‍ ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് സോഷ്യല്‍ താരിഫുകളില്‍ സൈന്‍ അപ് ചെയ്യുന്ന പ്രക്രിയ ലളിതമാക്കാനായി ഒരു ബ്രോഡ്ബാന്‍ഡ് എലിജിബിലിറ്റി ചെക്കര്‍ പ്രധാനപ്പെട്ട പ്രൊവൈഡര്‍മാരായ സ്‌കൈ, വെര്‍ജിന്‍ മീഡിയ തുടങ്ങിയവ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആ കമ്പനികളുടെ വക്താക്കള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ സോഷ്യല്‍ താരിഫുകള്‍ പ്രയോജനപ്പെടുത്താന്‍ അര്‍ഹരായവരില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് മുന്നോട്ട് വരുന്നതെന്നാണ് കമ്മ്യൂണിക്കേഷന്‍ വാച്ച്ഡോഗായ ഓഫ്കോം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം താരിഫുകള്‍ പ്രയോജനപ്പെടുത്തി പിടിച്ച് നില്‍ക്കുന്നതിന് പകരം ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിക്കവരും കണക്ഷന്‍ തന്നെ റദ്ദാക്കുന്ന പ്രവണതയാണ് പൊതുവെ കണ്ട് വരുന്നതെന്നത് കടുത്ത ആശങ്കയുയര്‍ത്തുന്നുണ്ട്.

Next Post

ഒമാന്‍: മാംഗോ മാനിയ ഫെസ്റ്റിവലിന് ലുലുവില്‍ തുടക്കം

Thu May 18 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മധുരമൂറുന്ന മാമ്ബഴങ്ങളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മാംഗോ മാനിയ ഫെസ്റ്റിവല്‍ 2023ന് തുടക്കമായി. മേയ് 27 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാമ്ബഴത്തിന്‍റെ രുചികള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാവുന്നതാണ്. ബൗഷറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് ഫെസ്റ്റ് ഉദ്ഘാടനംചെയ്തു. എല്ലാ വര്‍ഷവും ലുലു നടത്തുന്ന ഈ പരിപാടി ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്നതാണെന്ന് അദ്ദേഹം […]

You May Like

Breaking News

error: Content is protected !!