ഒമാന്‍: മയക്കുമരുന്ന് കടത്ത് – രണ്ട് വിദേശികള്‍ പിടിയില്‍

മസ്കത്ത്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള നാര്‍കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റാണ് ഏഷ്യന്‍ വംശജരായ പ്രതികളെ പിടികൂടുന്നത്. അന്താരാഷ്‌ട്ര സംഘത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്നത്.

54 കിലോയിലധികം ക്രിസ്റ്റല്‍ മയക്കുമരുന്നും 24 കിലോ കഞ്ചാവും പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ സ്ഥലത്തിന് സമീപത്തെ ബീച്ചുകള്‍ പരിശോധിക്കാന്‍ പൊലീസ് നായ്ക്കളെയും ഉപയോഗിച്ചിരുന്നു. പരിശോധനയില്‍ മരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച കഞ്ചാവും മയക്കുമരുന്നും കണ്ടെത്തുകയും ചെയ്തു. നിയമ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് പിന്‍വലിച്ചു

Fri Feb 3 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു. ഈ തസ്‍തികകളിലേക്ക് നിയമനം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സിവില്‍ സര്‍വീസ് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. 77 ഡോക്ടര്‍മാര്‍, 485 സ്റ്റാഫ് നഴ്സുമാര്‍, 52 ടെക്നീഷ്യന്മാര്‍, 11 ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ ഒഴിവുകളിലാണ് പ്രവാസികളെ […]

You May Like

Breaking News

error: Content is protected !!