കുവൈത്ത്: ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് പിന്‍വലിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു. ഈ തസ്‍തികകളിലേക്ക് നിയമനം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സിവില്‍ സര്‍വീസ് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

77 ഡോക്ടര്‍മാര്‍, 485 സ്റ്റാഫ് നഴ്സുമാര്‍, 52 ടെക്നീഷ്യന്മാര്‍, 11 ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ ഒഴിവുകളിലാണ് പ്രവാസികളെ നിയമിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ തസ്‍തികകളില്‍ നേരത്തെ ജോലി ചെയ്‍തിരുന്നവരുടെ സേവന കാലാവധി അവസാനിച്ച ശേഷം അവരുടെ ആനുകൂല്യങ്ങള്‍ കൊടുത്തുതീര്‍ക്കുന്നതിനുള്ള നിയമപരമായ കാലവധി അവസാനിക്കുന്നത് വരെ നിയമനം വേണ്ടെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.

Next Post

വിളിക്കാന്‍ ഇനി കോണ്‍ടാക്റ്റുകള്‍ തെരഞ്ഞ് ബുദ്ധിമുട്ടേണ്ട പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

Fri Feb 3 , 2023
Share on Facebook Tweet it Pin it Email ഉപയോക്താക്കള്‍ക്ക് ഒട്ടനവധി സവിശേഷതകള്‍ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്. പലപ്പോഴും ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി വാട്സ്‌ആപ്പ് പുത്തന്‍ അപ്ഡേറ്റുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ ഓരോ തവണയും കോണ്‍ടാക്‌ട് ലിസ്റ്റില്‍ പോയി വ്യക്തികളുടെ നമ്ബര്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായാണ് വാട്സ്‌ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്സ്‌ആപ്പ് ഷോര്‍ട്ട്കട്ട് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്ബര്‍ കോളിംഗ് […]

You May Like

Breaking News

error: Content is protected !!