വിളിക്കാന്‍ ഇനി കോണ്‍ടാക്റ്റുകള്‍ തെരഞ്ഞ് ബുദ്ധിമുട്ടേണ്ട പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഉപയോക്താക്കള്‍ക്ക് ഒട്ടനവധി സവിശേഷതകള്‍ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്. പലപ്പോഴും ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായി വാട്സ്‌ആപ്പ് പുത്തന്‍ അപ്ഡേറ്റുകള്‍ പ്രഖ്യാപിക്കാറുണ്ട്.

ഇത്തവണ ഓരോ തവണയും കോണ്‍ടാക്‌ട് ലിസ്റ്റില്‍ പോയി വ്യക്തികളുടെ നമ്ബര്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായാണ് വാട്സ്‌ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്സ്‌ആപ്പ് ഷോര്‍ട്ട്കട്ട് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതോടെ, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്ബര്‍ കോളിംഗ് ഷോര്‍ട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. കോളിംഗ് ഷോര്‍ട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്തുന്ന വ്യക്തിയുടെ നമ്ബര്‍ സ്വമേധയാ ഹോം സ്ക്രീനില്‍ സേവ് ആകുന്നതാണ്.

ഇതോടെ, ആവര്‍ത്തിച്ച്‌ കോണ്‍ടാക്‌ട് ലിസ്റ്റില്‍ നിന്നും നമ്ബര്‍ എടുക്കുന്ന രീതി ഒഴിവാക്കാന്‍ സാധിക്കും. വാട്സ്‌ആപ്പിന്റെ അടുത്ത അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തുക.

Next Post

യു,കെ: യുകെയില്‍ പനി ബാധിച്ച മലയാളി വിദ്യാര്‍ഥിനി മരിച്ചു - 16-ാം വയസ്സില്‍ വിട പറഞ്ഞത് കയേല ജേക്കബ്

Fri Feb 3 , 2023
Share on Facebook Tweet it Pin it Email ലൂട്ടനില്‍ നിന്ന് ഞെട്ടലുണ്ടാക്കിയ മരണ വാര്‍ത്ത. പനിയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കയേല ജേക്കബ്(16) എന്ന വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ രാത്രി മരണമടഞ്ഞത്. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളുടെ രണ്ടാമത്തെ മകളാണ് കയേല. പനിയെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബാണ് കയേലയുടെ പിതാവ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You May Like

Breaking News

error: Content is protected !!