ഒമാൻ: ആ​ശ​ങ്ക​യു​ടെ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ നീ​ങ്ങി – ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​തി​യൊ​ഴി​ഞ്ഞ​തോ​ടെ ന​ഗ​ര​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യി

മ​സ്​​ക​ത്ത്​: ആ​ശ​ങ്ക​യു​ടെ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ നീ​ങ്ങി. ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​െന്‍റ ഭീ​തി​യൊ​ഴി​ഞ്ഞ​തോ​ടെ ന​ഗ​ര​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലാ​യി. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ അ​വ​ധി​യാ​യ​തി​നാ​ല്‍ ന​ഗ​ര​ത്തി​ല്‍ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. വാ​ണി​ജ്യ-​വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ള്‍ ചെ​റി​യ​തോ​തി​ല്‍ തു​റ​ന്ന്​ പ്ര​വ​ര്‍​ത്തി​ച്ചു. ദി​വ​സ​വേ​ത​ന​ത്തി​ന്​ ​േജാ​ലി​ചെ​യ്യു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ തൊ​ഴി​ല്‍​സ്​​ഥ​ല​ത്തേ​ക്ക്​ മ​ട​ങ്ങി​ത്തു​ട​ങ്ങി. ഹൈ​പ​ര്‍ മാ​ര്‍​ക്ക​റ്റ്, കോ​ഫി ഷോ​പ്, ബാ​ര്‍​ബ​ര്‍ ഷോ​പ്​ എ​ന്നി​വ രാ​വി​ലെ ത​ന്നെ തു​റ​ന്നു. റോ​ഡ്​ ഗ​താ​ഗ​തം സാ​ധാ​ര​ണ​ഗ​തി​യി​ലാ​യി. റോ​ഡു​ക​ളി​​ലേ​ക്ക്​ വീ​ണ മ​ര​ങ്ങ​ളും മ​റ്റും അ​ധി​കൃ​ത​ര്‍ നീ​ക്കി. പ​ല വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ല്‍​ക്കൂ​ര​ക​ള്‍ പ​റ​ന്നു​പോ​യി. ​

ശ​ുചീകരണവും ഭക്ഷണ വിതരണവും നടത്തി
പ​​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ​വും ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ന്നു. പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ വ​ള​ന്‍​റി​യേ​ഴ്‌​സ് ഖ​ദ​റ മേ​ഖ​ല​യി​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. മ​സ്ക​ത്തി​ല്‍​നി​ന്നു​ള്ള മൂ​ന്ന് സം​ഘ​ങ്ങ​ളാ​യാ​ണ്​ ത​ര്‍​മ​ത്ത് മേ​ഖ​ല​യി​ല്‍ ശു​ചീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​വ​രു​ടെ വീ​ടു​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ പ്ര​വാ​സി വെ​ല്‍​ഫെ​യ​ര്‍ വ​ള​ന്‍​റി​യ​ര്‍​മാ​രു​ടെ സ​ഹാ​യം ല​ഭി​ക്കു​മെ​ന്നും മേ​ഖ​ല സെ​ക്ര​ട്ട​റി അ​ര്‍​ഷാ​ദ് വ​ളാ​ഞ്ചേ​രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന്​ ദി​വ​സ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര ഹെ​ല്‍​പ്​ ​ലൈ​ന്‍ സം​വി​ധാ​നം നി​ര​വ​ധി പ്ര​വാ​സി​ക​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ​താ​യും ജ​ന​സേ​വ​ന ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സ​ഫീ​ര്‍ ന​രി​ക്കു​നി അ​റി​യി​ച്ചു. സേ​വ​ന പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് മു​നീ​ര്‍ മാ​സ്​​റ്റ​ര്‍, ഷ​മീം, സാ​ദി​ക്ക് നെ​ല്ലി​ക്കു​ഴി, സ​ഫ്‌​വാ​ന്‍, ന​സ​റു​ദ്ദീ​ന്‍, നൂ​റു​ദ്ദീ​ന്‍, ഷ​മീ​ര്‍ കൊ​ല്ല​ക്കാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Next Post

റോഡപകടങ്ങളില്‍ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക്​ പാരിതോഷികവുമായി ഗതാഗത - ഹൈവേ വകുപ്പ്

Tue Oct 5 , 2021
Share on Facebook Tweet it Pin it Email ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക്​ പാരിതോഷികവുമായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ്​​. അപകടത്തില്‍ പെട്ട്​​ മണിക്കൂറിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച്‌​ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക്​ 5000 രൂപയാണ്​ നല്‍കുക. സംസ്​ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ​പ്രിന്‍സിപ്പല്‍, ട്രാന്‍സ്​പോര്‍ട്ട്​ സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ്​ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്​ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. ഈ മാസം 15 […]

You May Like

Breaking News

error: Content is protected !!