യു.കെ: അപകട മരണങ്ങള്‍ കുറയ്ക്കാന്‍ ഗ്രാജുവേറ്റഡ് ലൈസന്‍സ്; 25 വയസ്സില്‍ താഴെ പ്രായമുള്ള പുതിയ ഡ്രൈവര്‍മാര്‍ക്ക് പ്രായം കുറഞ്ഞ സഹയാത്രികരെ കൂടെക്കൂട്ടുന്നതിന് വിലക്ക്

ലണ്ടന്‍: യുവതലമുറയുടെ എക്കാലത്തെയും വലിയ മോഹമാണ് എത്രയും വേഗം ലൈസന്‍സ് എടുത്ത് കൂട്ടുകാരുമായി കറങ്ങാന്‍ ഇറങ്ങുകയെന്നത്. ഈ മോഹ സാക്ഷാത്കാരത്തിന്റെ ഭാഗമായി ഡ്രൈവിംഗ് സീറ്റില്‍ എത്തിയാല്‍ ആവേശത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അമിതവേഗതയില്‍, നിയമങ്ങള്‍ കാറ്റിപ്പറത്തി ഒടുവില്‍ മരണത്തിലേക്ക് ഓടിക്കയറുന്നത് പതിവ് കാഴ്ച്ചയായപ്പോള്‍ അതിന് തടയിടാനായി ഗ്രാജുവേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് പദ്ധതി ഉടന്‍ വരുന്നു. 25 വയസ്സില്‍ താഴെ പ്രായമുള്ള പുതിയ ഡ്രൈവര്‍മാര്‍ക്ക് പ്രായം കുറഞ്ഞ യാത്രക്കാരെ ഒപ്പം കൂട്ടാന്‍ കഴിയാത്ത വിധത്തിലാണ് നിയമനിര്‍മ്മാണം. മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഈ പ്രായത്തിലുള്ള ഡ്രൈവര്‍മാര്‍ അപകടത്തില്‍ കൊല്ലപ്പെടാന്‍ നാലിരട്ടി സാധ്യത കൂടുതലാണെന്ന് റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്ക് പറയുന്നു. യുവാക്കള്‍ കേവലം ഷോയ്ക്ക് വേണ്ടി വാഹനം ഓടിക്കുന്നത് അപകടത്തില്‍ കലാശിക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

റോഡ് ട്രാഫിക് (ന്യൂ ഡ്രൈവേഴ്സ്) ആക്ട് ഭേദഗതി വരുത്തിയാണ് പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തുക. ഇതുവഴി ആദ്യത്തെ വര്‍ഷമോ, ആറ് മാസത്തേക്കോ 25 വയസ്സില്‍ താഴെ പ്രായമുള്ള ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിന് വിലക്ക് വരും. ഡ്രൈവിംഗിന്റെ ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ ആറ് പോയിന്റ് ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നിലവിലെ നിയമത്തിന് സാധിക്കുന്നുണ്ട്. പുതിയ നീക്കങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഉപദേശകരായ സപ്പോര്‍ട്ട് ഫോര്‍ വിക്ടിംസ് ഓഫ് റോഡ് ക്രാഷസിന്റെ പിന്തുണയുണ്ട്.

Next Post

ഒമാന്‍: മലയാളം ഒമാന്‍ ചാപ്റ്റര്‍ മലയാള മഹോത്സവം ആവേശം തീര്‍ക്കാന്‍ ബാംബൂ വയലി ബാന്‍ഡ്

Mon Apr 24 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏപ്രില്‍ 28ന് മസ്കത്ത് സീബ്‌ റാമീ റിസോര്‍ട്ടില്‍ നടത്തുന്ന മലയാള മഹോത്സവത്തില്‍ ആവേശം തീര്‍ക്കാന്‍ ബാംബൂ വയലി ബാന്‍ഡ് എത്തുന്നു. പൂര്‍ണമായും മുളയില്‍ നിര്‍മിച്ച സംഗീതോപകരണങ്ങളുമായണ് വയലി ബാന്‍ഡ് സംഘം പരിപാടികള്‍ അവതരിപ്പിക്കുക. നാട്ടറിവുകളെയും പാരമ്ബര്യ തൊഴിലുകളെയും കലകളെയും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വയലി എന്ന സംഘം രൂപംകൊള്ളുന്നത്. ഇന്ത്യയിലെതന്നെ മുളവാദ്യങ്ങള്‍ മാത്രം ഉപയോഗിച്ച്‌ സംഗീതപരിപാടികള്‍ […]

You May Like

Breaking News

error: Content is protected !!