ഒമാന്‍: മലയാളം ഒമാന്‍ ചാപ്റ്റര്‍ മലയാള മഹോത്സവം ആവേശം തീര്‍ക്കാന്‍ ബാംബൂ വയലി ബാന്‍ഡ്

മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ ഏപ്രില്‍ 28ന് മസ്കത്ത് സീബ്‌ റാമീ റിസോര്‍ട്ടില്‍ നടത്തുന്ന മലയാള മഹോത്സവത്തില്‍ ആവേശം തീര്‍ക്കാന്‍ ബാംബൂ വയലി ബാന്‍ഡ് എത്തുന്നു. പൂര്‍ണമായും മുളയില്‍ നിര്‍മിച്ച സംഗീതോപകരണങ്ങളുമായണ് വയലി ബാന്‍ഡ് സംഘം പരിപാടികള്‍ അവതരിപ്പിക്കുക.

നാട്ടറിവുകളെയും പാരമ്ബര്യ തൊഴിലുകളെയും കലകളെയും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വയലി എന്ന സംഘം രൂപംകൊള്ളുന്നത്. ഇന്ത്യയിലെതന്നെ മുളവാദ്യങ്ങള്‍ മാത്രം ഉപയോഗിച്ച്‌ സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന ഏക സംഘമാണിത്. ഇന്ത്യയിലും പുറത്തുമായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതും സംഗീതം ചിട്ടപ്പെടുത്തുന്നതും വയലിലെ കലാകാരന്മാര്‍തന്നെയാണ്. പരമ്ബരാഗത ഇന്‍സ്ട്രുമെന്റുകള്‍ക്കു പുറമെ മുളയില്‍നിന്ന് സംഗീതം ഉണ്ടാക്കാവുന്ന തരത്തില്‍ വിവിധ രൂപങ്ങളില്‍ ഉപകരണങ്ങള്‍ ഉണ്ടാക്കിയെടുത്താണ് വയലി മുളസംഗീതം അവതരിപ്പിക്കുന്നത്. പുല്ലാങ്കുഴല്‍ ഉള്‍പ്പെടെ 25ഓളം ഉപകരണങ്ങളാണ് ഇതിനകം വയലി നിര്‍മിച്ചിരിക്കുന്നത്.

ബാഗു, ദാന്‍ ട്രങ്ക്, മരിമ്ബാ, തമ്ബോര്‍, ജംബേ, കിര്‍ട്ടേ, മഴമൂളി, സെവന്‍ ഹോള്‍സ്, പീക്കി, ബുംക്കാക്കെ, ബുംബെ, കെക്കേര, പീക്കി തുടങ്ങി വലുതും ചെറുതുമായ 30ഓളം ഉപകരണങ്ങളാണ് വയലി ഉപയോഗിക്കുന്നത്. 10 കലാകാരന്‍ ചേര്‍ന്നാണ് മുളസംഗീതം ഒരുക്കുന്നത്. ഇതിനെല്ലാം പുറമെ മുളയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നവരെ കണ്ടെത്തി അവര്‍ക്ക് കെക്കേര എന്ന പേരില്‍ അവാര്‍ഡും വയലി നല്‍കുന്നുണ്ട്. സംഗീതനിശ അവതരിപ്പിക്കുന്നതിനായി ഒമാനില്‍ ആദ്യമായാണ് സംഘം എത്തുന്നത്. പരിപാടിയിലേക്ക്‌ ഒമാനിലെ എല്ലാ മലയാളികളെയും സ്വാഗതംചെയ്യുകയാണെന്ന് മലയാളം ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്തില്‍ നിയമം പാലിക്കാത്ത മോട്ടോര്‍ ബൈക്കുകള്‍ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന

Mon Apr 24 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ നിയമം പാലിക്കാത്ത മോട്ടോര്‍ ബൈക്കുകള്‍ കണ്ടെത്തുന്നതിനായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് പരിശോധന തുടരുന്നു. നിര്‍ദിഷ്ട പാതകളും പെര്‍മിറ്റ് വ്യവസ്ഥകളും പാലിക്കാത്തത്, കാലഹരണപ്പെട്ട ഇന്‍ഷുറന്‍സ്, ലൈസന്‍സ് കൈവശം ഇല്ലാത്തത്, ഹെല്‍മറ്റ് ധരിക്കാത്തത് എന്നിങ്ങനെ വ്യത്യസ്ത ട്രാഫിക് ലംഘനങ്ങളില്‍ കഴിഞ്ഞ ദിവസം 422 കേസ് രജിസ്റ്റര്‍ ചെയ്തു. 208 മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്ത് ട്രാഫിക് റിസര്‍വേഷന്‍ ഗാരേജിലേക്കു മാറ്റി. ഞായറാഴ്ച […]

You May Like

Breaking News

error: Content is protected !!