ഒമാന്‍: യു.ടി.എസ്.സി ഇഫ്താര്‍

മസ്കത്ത്: യുനൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബ് (യു.ടി.എസ്.സി) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഹഫാ ഹൗസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ വൈസ് ചെയര്‍മാനായി നിയമിതനായ ഒമാന്‍ ഹോക്കി അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. മര്‍വാന്‍ ജുമാ അല്‍ ജമായെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അനൂപ് ബിജിലി, യുണൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സിലെ ലിജിഹാസ് ഉസൈന്‍, ഡോ. മര്‍വാന്റെ നേട്ടത്തെ അഭിനന്ദിച്ചു. ഈ അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണെനും ഇത് കേവലം വ്യക്തിപരമ്മല്ല, ഒമാന്‍ ഹോക്കി അസോസിയേഷന്റെ നേട്ടമാണെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് മര്‍വാന്‍ ജുമാ അല്‍ ജമ പറഞ്ഞു.

ഇന്ത്യയില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക് മീറ്റിലെ മികച്ച നേട്ടത്തിന് മന്‍ഹ മറിയത്തെയും ചടങ്ങില്‍ ആദരിച്ചു. 4×100 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ സ്‌കൂള്‍ മസ്കത്ത് വിദ്യാര്‍ഥിനിയായ തലശ്ശേരി സ്വദേശി മന്‍ഹ മറിയം സ്വര്‍ണം നേടിയിരുന്നു.

Next Post

കുവൈത്ത്: കുവൈത്തില്‍ അരങ്ങ് തകര്‍ത്ത് 'മാക്ബത്ത്

Sat Apr 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: നവ്യാനുഭവവും നയനമനോഹരമായിരുന്നു തനിമ കുവൈറ്റ് അണിയിച്ചൊരുക്കിയ ‘മാക്ബത്ത്’ എന്ന നാടകം. പ്രേക്ഷകരുടെ മനം കവര്‍ന്ന് രണ്ടര മണിക്കൂര്‍.വില്യം ഷേക്‌സ്പിയറിന്റെ നാടകം,മൊഴിമാറ്റി മലയാളത്തിലേക്ക് പകര്‍ത്തിയപ്പോള്‍ അതിലെ ഇതിവൃത്തം ചോര്‍ന്നുപോകാതെ നിലനിര്‍ത്താന്‍ കഴിഞ്ഞു വെന്നത് എടുത്തുപറയേണ്ടതാണ്. ശക്തമായ ഡയലോഗുകള്‍, കൂടാതെ അതി മനോഹര പശ്ചാത്തല പ്രവര്‍ത്തനം നാടകത്തെ മികവുറ്റതാക്കി.വിശ്വ വിഖ്യാതനായ വില്യം ഷേക്‌സ്പിയറിന്റെ ദുരന്ത നാടകമായ ‘മാക്ബത്ത്’ത്തില്‍,ഒരു രാജാവിന്റെ […]

You May Like

Breaking News

error: Content is protected !!