കുവൈത്ത്: എണ്ണശുദ്ധീകരണശാലയില്‍ തീപിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണശുദ്ധീകരണ ശാലയില്‍ തീപിടിത്തം. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ മിനാ അഹമ്മദി റിഫൈനറിയിലെ യൂനിറ്റ് 35ലാണ് അപകടമുണ്ടായത്.

തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയതായി കെ.എൻ.പി.സി വക്താവ് ഗാനിം അല്‍ ഒതൈബി അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേനാംഗങ്ങളെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു. റിഫൈനറി പ്രവര്‍ത്തനങ്ങളെയും എണ്ണ കയറ്റുമതിയെയും അപകടം ബാധിച്ചിട്ടില്ലെന്നും അല്‍ ഒതൈബി വ്യക്തമാക്കി.

Next Post

യു.കെ: ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തനം റദ്ദാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍

Sun Sep 24 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ വീടുകളുടെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്ഫോഴ്സ് പ്രധാനമന്ത്രി ഋഷി സുനക് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വീടുകളിലെ ഹോം ഇന്‍സുലേഷന്‍, ബോയിലര്‍ അപ്ഗ്രേഡുകള്‍ തുടങ്ങിയവ വേഗത്തിലാക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫോഴ്സായിരുന്നു ഇത്. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മീഷന്‍ ചെയറായ സര്‍ ജോണ്‍ ആര്‍മിറ്റും മറ്റ് മുന്‍നിര എക്സ്പര്‍ട്ടുകളുമാണ് ഈ ടാക്സ്ഫോഴ്സില്‍ ഉള്‍പ്പെട്ടിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു […]

You May Like

Breaking News

error: Content is protected !!