യു.കെ: ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തനം റദ്ദാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: യുകെയിലെ വീടുകളുടെ ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്ഫോഴ്സ് പ്രധാനമന്ത്രി ഋഷി സുനക് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. വീടുകളിലെ ഹോം ഇന്‍സുലേഷന്‍, ബോയിലര്‍ അപ്ഗ്രേഡുകള്‍ തുടങ്ങിയവ വേഗത്തിലാക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫോഴ്സായിരുന്നു ഇത്. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മീഷന്‍ ചെയറായ സര്‍ ജോണ്‍ ആര്‍മിറ്റും മറ്റ് മുന്‍നിര എക്സ്പര്‍ട്ടുകളുമാണ് ഈ ടാക്സ്ഫോഴ്സില്‍ ഉള്‍പ്പെട്ടിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ ടാക്സ്ഫോഴ്സ് രൂപീകരിച്ചിരുന്നത്. സര്‍ക്കാര്‍ ഗ്രീന്‍ പോളിസികളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള എനര്‍ജി എഫിഷ്യന്‍സി റെഗുലേഷനുകള്‍ റദ്ദാക്കാന്‍ സുനക് തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്ഫോഴ്സിന്റെ ആയുസ്സൊടുങ്ങുമെന്ന് ഏറെക്കൂറെ ഉറപ്പായിരിക്കുന്നത്. ഈ ഫോഴ്സിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ പോകുന്നുവെന്നറിയിച്ച് കൊണ്ട് അംഗങ്ങള്‍ക്ക് അയക്കപ്പെട്ട കത്ത് ബിബിസിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ സര്‍ക്കാര്‍ നയം മാറ്റമനുസരിച്ച് ഈ ടാക്സ്ഫോഴ്സ് സ്ട്രീം ലൈന്‍ ചെയ്യപ്പെടുകയാണെന്നാണ് എനര്‍ജി എഫിഷ്യന്‍സി മിനിസ്റ്ററായ ലോര്‍ഡ് കല്ലാനാന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുകെയുടെ എനര്‍ജി ഡിമാന്റ് 2021ലെ നിലവാരത്തില്‍ നിന്നും 2030ല്‍ 15 ശതമാനമായി കുറയ്ക്കാനായി ഈ ടാക്സ്ഫോഴ്സ് ഇത് വരെ നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് നന്ദി പറയുന്നുവെന്നും മിനിസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എനര്‍ജി എഫിഷ്യന്‍സി വര്‍ധിപ്പിക്കാനായി ഈ പാര്‍ലിമെന്റ് 6.6 ബില്യണ്‍ പൗണ്ട് നിക്ഷേപിച്ചിരുന്നുവെന്നും വീടുകളെ കൂടുതല്‍ ഊര്‍ജകാര്യക്ഷമമാക്കുന്നതിന് കുടുംബങ്ങളെ പിന്തുണക്കുന്ന നീക്കം തുടരുമെന്നും അദ്ദേഹം ഉറപ്പേകുന്നു. ഇതിലൂടെ വീടുകളുടെ എനര്‍ജി ബില്ലുകള്‍ വെട്ടിക്കുറയ്ക്കാനും ഊര്‍ജോപയോഗം കുറയ്ക്കാനും സാധിക്കുമെന്നും മിനിസ്റ്റര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഗ്രീന്‍ പോളിസികള്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കാനുള്ള ടോറി സര്‍ക്കാരിന്റെ നീക്കത്തെ കഠിനമായ ഭാഷയില്‍ വിമര്‍സിച്ച് ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഹോം എനര്‍ജി എഫിഷ്യന്‍സി ടാസ്‌ക്ഫോഴ്സിന്റെ പ്രവര്‍ത്തനം റദ്ദാക്കാനുള്ള സുനകിന്റെ തീരുമാനത്തെയും ലേബര്‍ വിമര്‍ശിക്കുന്നുണ്ട്.

Next Post

ഒമാന്‍: റൂവി കപ്പ് ഫുട്ബോള്‍ 2023 അല്‍ അൻസാരി എഫ് സി ജേതാക്കള്‍

Mon Sep 25 , 2023
Share on Facebook Tweet it Pin it Email ഒമാനിലെ കൈരളി റൂവിയുടെ നേതൃത്വത്തില്‍ നടന്ന റൂവി കപ്പ് 2023 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അല്‍ അൻസാരി എഫ്.സി ജേതാക്കളായി. നെസ്റ്റോ സെന്ന എഫ്.സി റണ്ണര്‍ അപ്പും എഫ്.സി കേരള മൂന്നാം സ്ഥാനവും നേടി.റൂവിയിലെ അല്‍ സാഹില്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം ഒമാൻ ദേശീയ ടീം അംഗം അഹമ്മദ് ഫരാജ് അല്‍ റവാഹി ഉദ്ഘടനം ചെയ്തു. ഹമൂദ്, ഇന്ത്യൻ സ്ക്രൂള്‍ […]

You May Like

Breaking News

error: Content is protected !!