കുവൈത്ത്: ലുലു കുവൈത്ത് സിറ്റിയില്‍ പുതിയ ഫ്രഷ് മാര്‍ക്കറ്റ് തുറന്നു

കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്‌ലറായ ലുലു ഗ്രൂപ് കുവൈത്ത് സിറ്റിയില്‍ പുതിയ ഫ്രഷ് മാര്‍ക്കറ്റ് തുറന്നു. കുവൈത്ത് സിറ്റി ജവഹറത്ത് അല്‍ ഖലീജ് കോംപ്ലക്‌സിലാണ് പുതിയ ഔട്ട്‍ലറ്റ്. കുവൈത്തില്‍ ലുലുവിന്റെ 13-ാമത്തെ ഔട്ട്‍ലറ്റാണിത്.

ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലി, മറ്റു പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുവൈത്ത് രാജകുടുംബാംഗം ശൈഖ് ഹമദ് അല്‍ ജാബിര്‍ അല്‍ അഹമ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. സഫാത്ത് സ്ക്വയര്‍, സൂഖ് മുബാറക്കിയ, കുവൈത്ത് ലിബറേഷൻ ടവര്‍ എന്നിവക്ക് സമീപം ആരംഭിച്ച പുതിയ ലുലു എക്‌സ്‌പ്രസ് ഫ്രഷ് മാര്‍ക്കറ്റ് എളുപ്പത്തില്‍ എത്തിപ്പെടാവുന്നതും, സൗകര്യപ്രദവുമായ ഇടത്താണ്. ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്ത് തന്നെ വിശാലമായ പാര്‍ക്കിങ് സൗകര്യവും ഉണ്ട്.

ലുലു എക്‌സ്‌പ്രസ് ജീവനക്കാരനോട് ആശയവിനിമയം നടത്തുന്ന ശൈഖ് ഹമദ് അല്‍ ജാബിര്‍ അല്‍ അഹമ്മദ് അസ്സബാഹ്, ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലി എന്നിവര്‍

25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വസ്തുക്കള്‍ തിരഞ്ഞെടുക്കാവുന്ന വിശാലമായ സൗകര്യങ്ങളും, സേവനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യേതര വസ്തുക്കള്‍, പുതിയതും ശീതീകരിച്ചതുമായ ഭക്ഷണങ്ങള്‍, പാലുല്‍പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം തുടങ്ങിയ വിവിധ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സൗന്ദര്യ ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ലഗേജ് എന്നിവയും ലഭ്യമാണ്. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, ലുലു കുവൈത്ത് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ലുലു റീജനല്‍ ഡയറക്ടര്‍ കെ.എസ്. ശ്രീജിത്ത് എന്നിവരും മറ്റ് മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

Next Post

യു.കെ: യുകെയില്‍ നിന്ന് അവധിക്ക് കേരളത്തിലെത്തിയ മലയാളി അന്തരിച്ചു 33 വയസ്സില്‍ വിട പറഞ്ഞത് ജോണ്‍സണ്‍

Thu Jun 22 , 2023
Share on Facebook Tweet it Pin it Email യുകെയില്‍ നിന്നു കേരളത്തിലേക്ക് അവധിക്കെത്തിയ മലയാളി അന്തരിച്ചു. യുകെയിലെ റോംഫോഡില്‍ താമസിച്ചിരുന്ന വയനാട്ടുകാരന്‍ ജോണ്‍സണ്‍ ഫ്രാന്‍സിസ്(33) ആണ് മരിച്ചത്. മരക്കാവ് സെന്റ് തോമസ് പള്ളിയില്‍ വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയായി. ഭാര്യയും മൂന്നു മക്കളും ഉള്ള ജോണ്‍സണ്‍ ഐ ടി രംഗത്താണ് ജോലി ചെയ്തിരുന്നത്. സൂര്യയാണ് ഭാര്യ. ജോസ്, ജോണ്‍സ്, ജോഷ്വ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: […]

You May Like

Breaking News

error: Content is protected !!