കുവൈത്ത്: കോക്‌സ് ബസാര്‍ തീപിടിത്തം – സഹായം എത്തിച്ച്‌ കുവൈത്ത് സന്നദ്ധ സംഘടന

കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുണ്ടായ തീപിടിത്തത്തില്‍ 7000ത്തോളം പേര്‍ക്ക് കുവൈത്തിലെ സന്നദ്ധ സംഘടനയായ നമാ ചാരിറ്റി അടിയന്തര സഹായം എത്തിച്ചു. തീപിടിത്തത്തില്‍ അകപ്പെട്ടവര്‍ക്ക് അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് അവശ്യവസ്തുക്കള്‍ നല്‍കാനാണ് ദുരിതാശ്വാസ കാമ്ബയിന്‍ ലക്ഷ്യമിടുന്നത്.

ഭക്ഷണസാധനങ്ങള്‍, വെള്ളക്കുപ്പികള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, മാന്യമായ ജീവിതത്തിനുള്ള മറ്റു മാര്‍ഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ചാരിറ്റിയുടെ റിലീഫ് എയ്ഡ് ചീഫ് ഖാലിദ് അല്‍ ഷമ്മരി പറഞ്ഞു. പാര്‍പ്പിടവും ഭക്ഷണവും ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളുടെ ദൗര്‍ലഭ്യവും, ആരോഗ്യകേന്ദ്രങ്ങളുടെയും മരുന്നുകളുടെയും അഭാവം മൂലം രോഗങ്ങളും പോഷകാഹാരക്കുറവും പടര്‍ന്നുപിടിക്കുന്നതിനാല്‍ അവിടെ നിലവിലെ സാഹചര്യം ‘ദുരന്തമാണ്’ എന്ന് അദ്ദേഹം വിവരിച്ചു.

സഹായം എത്തിക്കാനായി നമാ കാമ്ബയിനുകളെ പിന്തുണക്കുകയും സംഭാവന ചെയ്യുകയും ചെയ്ത എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്ബില്‍ മാര്‍ച്ച്‌ അഞ്ചിനാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നിരവധി വസ്തുക്കള്‍ നശിക്കുകയും 12,000ത്തിലധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.

Next Post

യു.കെ: കാര്‍പെന്റര്‍, മേസ്തിരി, കല്‍പ്പണിക്കാര്‍: യുകെയില്‍ ജോലി ഒഴിവുകള്‍ നിരവധി - വീസ നല്‍കല്‍ ഉടന്‍ പ്രഖ്യാപിക്കും

Sat Mar 18 , 2023
Share on Facebook Tweet it Pin it Email മരപ്പണിക്കാര്‍, കല്‍പണിക്കാര്‍, മേസ്തിരിമാര്‍ എന്നിവര്‍ക്ക് യു കെയിലേക്കുള്ള വിസ ലഭിക്കാന്‍ എളുപ്പമാകും. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വിദഗ്ധര്‍ അടങ്ങിയ ഒരു സ്വതന്ത്ര ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലിസ്റ്റ് പുതുക്കിയത്. മാര്‍ച്ച് 2023 ലെ ബജറ്റ് സമ്മേളനത്തിലാണ് കെട്ടിട നിര്‍മ്മാണ മേഖലയിലെ അഞ്ച് ജോലികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമ്മതിച്ചത്. ഇതനുസരിച്ച് മേസ്തിരിമാര്‍, കല്‍പ്പണിക്കാര്‍, മേല്‍ക്കൂര പണിയുന്നവര്‍, […]

You May Like

Breaking News

error: Content is protected !!