മരപ്പണിക്കാര്‍, കല്‍പണിക്കാര്‍, മേസ്തിരിമാര്‍ എന്നിവര്‍ക്ക് യു കെയിലേക്കുള്ള വിസ ലഭിക്കാന്‍ എളുപ്പമാകും. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വിദഗ്ധര്‍ അടങ്ങിയ ഒരു സ്വതന്ത്ര ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലിസ്റ്റ് പുതുക്കിയത്.
മാര്‍ച്ച് 2023 ലെ ബജറ്റ് സമ്മേളനത്തിലാണ് കെട്ടിട നിര്‍മ്മാണ മേഖലയിലെ അഞ്ച് ജോലികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമ്മതിച്ചത്. ഇതനുസരിച്ച് മേസ്തിരിമാര്‍, കല്‍പ്പണിക്കാര്‍, മേല്‍ക്കൂര പണിയുന്നവര്‍, മരാശാരിമാര്‍, പ്ലാസ്റ്റര്‍ ചെയ്യുന്നവര്‍, എന്നീ വിഭാഗക്കാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കെട്ടിട നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകള്‍ ഉള്‍പ്പടെ പല മേഖലകളില്‍ നിന്നായി 26 ഓളം തൊഴിലുകളാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റിലേക്ക് ശൂപാര്‍ശ ചെയ്യുവാനായി പരിഗണിച്ചത്. ബ്രക്സിറ്റും കോവിഡും വിവിധ മേഖലകളില്‍ പ്രതിസന്ധിയിലാഴ്ത്തി കഴിഞ്ഞു. തൊഴിലാളി ക്ഷാമം ബ്രക്സിറ്റോടെ വര്‍ധിച്ചിരുന്നു. പിന്നാലെ ലോക്ക്ഡൗണ്‍ കോവിഡ് പ്രതിസന്ധിയില്‍ കാര്യങ്ങള്‍ കൂടുതല് വഷളായി. നിര്‍മ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയുമായി.
ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്ക് മിനിമം 20,480 പൗണ്ട് ശമ്പളം നല്‍കി ആളെ വിദേശത്തു നിന്നും കൊണ്ടുവരാനും കഴിയും.