കുവൈത്ത്: തനിമ കുവൈത്ത്‌ ‘ഓണത്തനിമ 23’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത്‌: കുവൈത്തിലെ പ്രമുഖ്യ കലാസാംസ്കാരിക സംഘടനയായ തനിമ കുവൈത്ത്‌ ഒക്ടോബര്‍ 27നു സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഓണത്തനിമ’ 23 ന്റെ പോസ്റ്റര്‍ അബ്ബാസ്സിയ പോപ്പിൻസ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഗ്രാം കണ്‍വീനര്‍ അഷ്‌റഫ്‌ ചൂരൂട്ടില്‍ നിന്ന് ഗള്‍ഫ്‌ അഡ്വാൻസ്‌ ട്രേഡിംഗ്‌ കമ്ബനി എം.ഡി കെ.എസ്‌ വര്‍ഗ്ഗീസ്‌ ഏറ്റുവാങ്ങി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

കുവൈത്ത്‌ പ്രവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വടംവലി മത്സരം, പേള്‍ ഓഫ്‌ ദി സ്കൂള്‍ അവാര്‍ഡുകള്‍, നാടിനെ ഓര്‍മ്മിപ്പിക്കും വിധം നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയടക്കം തികച്ചും വ്യത്യസ്തമായ പരിപാടികളാണ് തമിമ ഒരുക്കുന്നതെന്ന് പ്രോഗ്രാം കണ്‍വീനര്‍ അഷറഫ്‌ ചൂരൂട്ട്‌ അറിയിച്ചു.

തനിമയുടെ സാംസ്കാരിക സാമൂഹിക സേവനങ്ങള്‍ക്ക്‌ സര്‍വ്വപിന്തുണയും നല്‍കുന്നതായും തനിമയുമായ്‌ ചേര്‍ന്ന് നില്‍കുന്നതില്‍ അഭിമാനിക്കുന്നതായും ‌കെ.എസ്‌ വര്‍ഗ്ഗീസ് ആശംസാപ്രസംഗത്തില്‍ അറിയിച്ചു. ആവേശോജ്വലമായ 17ആം ദേശീയ വടംവലി മത്സരത്തിന്റെ രെജിസ്റ്റ്രേഷൻ ആരംഭിച്ചതായ്‌ ബാബുജി ബത്തേരി അറിയിച്ചു.

തനിമ കണ്‍വീനര്‍ ഷൈജു പള്ളിപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓഫീസ്‌ സെക്രെട്ടറി ജിനോ കെ. അബ്രഹാം സ്വാഗതം ആശംസിച്ചു. സീനിയര്‍ ഹാര്‍ഡ്കോര്‍ അംഗങ്ങളായ ബാബുജി ബത്തേരി, ജോണി കുന്നേല്‍, അലക്സ്‌ വര്‍ഗ്ഗീസ്‌ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പെണ്‍തനിമ ജോയിന്റ്‌ കണ്‍വീനര്‍ മേരി ജോണ്‍ നന്ദി അറിയിച്ചു.

Next Post

യു.കെ: യുകെയില്‍ നഴ്‌സായി ജോലി ചെയ്യരുതെന്ന് മലയാളികളടക്കമുള്ള വിദേശ നഴ്‌സുമാര്‍ പറയുന്നു

Sat Aug 5 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ നല്ലൊരു ജോലിയും ജീവിതവം സ്വപ്നം കണ്ട് ഏറെ ത്യാഗങ്ങള്‍ സഹിച്ച് ഇവിടെ നഴ്സിംഗ് ജോലിക്കായെത്തുന്ന മലയാളികളടക്കമുളള മറ്റ് വിദേശ നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്ന വംശീയ വിവേചനങ്ങളും ആക്ഷേപങ്ങളും ദുരിതങ്ങളും പെരുകുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. നഴ്സിംഗ് ടൈംസിന്റെ റിപ്പോര്‍ട്ടിലും നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി റിപ്പോര്‍ട്ടിലും ഈ ദുരന്ത […]

You May Like

Breaking News

error: Content is protected !!